HOME
DETAILS

കൊവിഡ്: ഹോമിയോപ്പതിയെ അവഗണിക്കുന്നതായി പരാതി

  
backup
April 03 2020 | 23:04 PM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b9%e0%b5%8b%e0%b4%ae%e0%b4%bf%e0%b4%af%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%85%e0%b4%b5

 


കൊച്ചി: കൊവിഡ്-19 രോഗത്തിന് കൃത്യമായ വാക്‌സിന്‍ കണ്ടുപിടിക്കാനാകാത്ത സാഹചര്യത്തിലും അലോപ്പതി ഇതര ചികില്‍സാ സമ്പ്രദായങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതായി പരാതി. ഒരു പരിധി വരെ ആയുര്‍വേദത്തിന് അവസരം നല്‍കുന്നുണ്ടെങ്കിലും ഹോമിയോപ്പതിയെ പാടേ അവഗണിക്കുന്നതായാണ് ഹോമിയോ ഡോക്ടര്‍മാരുടെ പരാതി. സര്‍ക്കാരും ആരോഗ്യവകുപ്പും അംഗീകരിച്ചാല്‍ പോലും അലോപ്പതി ഡോക്ടര്‍മാരുടെ ശക്തമായ എതിര്‍പ്പാണ് അവണനയ്ക്കു കാരണമെന്നു ചൂണ്ടിക്കാണിക്കുന്നു.
കൊവിഡ് ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെയും വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെയും ക്വാറന്റൈന്‍ കാലയളവില്‍ ഹോമിയോ പ്രതിരോധ മരുന്നു നല്‍കാന്‍ പോലുമുള്ള അനുമതി ഈ രംഗത്തുള്ളവര്‍ ഏറെ സമ്മര്‍ദ്ദം ചെലുത്തിയ ശേഷമാണ് ലഭിച്ചത്. നിലവില്‍ കൊവിഡ് ബാധിച്ചവര്‍ക്ക് അലോപ്പതിയില്‍ കൃത്യമായ മരുന്നു നല്‍കാന്‍ കഴിയുന്നില്ല. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ഹോമിയോ മരുന്നുകളിലൂടെ രോഗിയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്‍പ്പെടെ കഴിയുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. രോഗികളുടെ ശാരീരികവും മാനസികവും ജനിതകവുമായ പ്രത്യേകതകള്‍ ഉള്‍പ്പെടെ പരിഗണിച്ചുള്ള ചികില്‍സാ രീതിയാണ് ഹോമിയോപ്പതിയുടേത്.
കേരളത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഹോമിയോപ്പതി ചികിത്സയ്ക്ക് വിധേയരാകുന്നത്.അടിയന്തര ചികിത്സയ്ക്ക് ആവശ്യമായ യന്ത്രസാമഗ്രികളില്ലെന്ന കാരണം പറഞ്ഞാണ് ഹോമിയോപ്പതിയെ അലോപ്പതി ഡോക്ടര്‍മാരുടെ സംഘടന നിരാകരിക്കുന്നത്.
ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള ആയുര്‍വേദം, ഹോമിയോ ഉള്‍പ്പെടെയുള്ള ചികില്‍സാ സമ്പ്രദായങ്ങളെയും കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.അഞ്ച് ഹോമിയോ മെഡിക്കല്‍ കോളേജുകളാണ് കേരളത്തിലുള്ളത്. ഇവിടങ്ങളില്‍ ഉന്നതമായ അക്കാദമിക് യോഗ്യതയും ഗവേഷണങ്ങളുള്‍പ്പെടെ നടത്തിയവരുമായ ഡോക്ടര്‍മാരാണ് അധ്യാപകരായുള്ളത്. ഹോമിയോപ്പതിക്കായി ഒരു ഡയറക്ടറേറ്റും എല്ലാ ജില്ലകളിലും ഹോമിയോപ്പതിക്കായി പ്രത്യേകം ഡി.എം.ഒമാരുമുണ്ട്. ഇവരുടെ കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഹോമിയോ ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുമുണ്ട്.
വൈറസുകളുടെ വ്യാപനമുണ്ടാകുമ്പോള്‍ അവയെക്കുറിച്ച് പഠിക്കുന്നതിനും പ്രതിരോധ മരുന്നുകള്‍ നിര്‍ദേശിക്കുന്നതിനും ഹോമിയോപ്പതി വകുപ്പിന് സംസ്ഥാനതല ഉന്നതാധികാര സമിതിയുണ്ട്. അത്തരം ഘട്ടങ്ങളില്‍ പ്രതിരോധ മരുന്നുകള്‍ കണ്ടെത്തി ജില്ലാ തലങ്ങളിലൂടെ വിതരണം ചെയ്യും. പ്രതിരോധ മരുന്നു വിതരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ചില ജില്ലാ ഭരണകൂടങ്ങള്‍ ഹോമിയോ പ്രതിരോധ മരുന്നുകള്‍ നല്‍കുന്നത് തടയുന്നതായി പരാതിയുണ്ട്. അലോപ്പതി ചികിത്സകരുടെ എതിര്‍പ്പിനെ മറികടന്ന് ഹോമിയോപ്പതിയുള്‍പ്പെടെ ഇതര ചികില്‍സാ സമ്പ്രദായങ്ങളെ കൊവിഡ് പ്രതിരോധ നടപടികളുമായി സഹകരിപ്പിക്കാന്‍ സര്‍ക്കാരിന് പരിമിതികളുണ്ട്.വിഷയത്തില്‍ ഹോമിയോപ്പതി വിഭാഗത്തിന്റെ ഉന്നതങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago