HOME
DETAILS
MAL
അനാഥാലയങ്ങള്‍ക്ക് സ്മാര്‍ട്ട് ക്ലാസ് റൂം; സാമ്പത്തിക സഹായം നല്കുന്നു
backup
March 31 2017 | 21:03 PM
കൊച്ചി: ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന അനാഥാലയങ്ങളുടെ അപേക്ഷകള്‍ പരിഗണിച്ച് സ്മാര്‍ട്ട് ക്ലാസ് റൂം സംവിധാനം ഏര്‍പ്പെടുത്തിക്കൊടുക്കാന്‍ കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് യോഗം തീരുമാനിച്ചു. കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് മുന്‍പാകെ രജിസ്റ്റര്‍ ചെയ്ത അനാഥശാലകള്ക്കാണ് അവസരം.
യോഗത്തില്‍ ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
മെമ്പര്‍മാരായ വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, എം.സി മായിന്‍ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. എം ഷറഫുദ്ദീന്, ടി.പി അബ്ദുല്ലക്കോയ മദനി, അഡ്വ. ഫാത്തിമ റോസ്ന, ഗവണ്മെന്റ് അഡീഷനല്‍ സെക്രട്ടറി എ. സാജിത, ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ (ഇന്‍ചാര്‍ജ്) യു.അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."