HOME
DETAILS

കൊവിഡ്-19: സഊദിയിൽ നാല് പേർ കൂടി മരിച്ചു, പുതുതായി 140 വൈറസ് കൂടി സ്ഥിരീകരിച്ചു

  
backup
April 04, 2020 | 12:48 PM

covid-19-vairus-saudi-death-raised-to-291234

      റിയാദ്: സഊദിയിൽ കൊവിഡ്-19 വൈറസ് ബാധയേറ്റു നാല് പേർ കൂടി മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 29 ആയി ഉയർന്നു. പുതുതായി 140 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 2179 ആയി ഉയർന്നു. സഊദി ആരോഗ്യ മന്ത്രാലയം നടത്തിയ പ്രതിദിന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം രോഗ മുക്തി നേടിയവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇത് വരെ രോഗ മുക്തി നേടിയവർ 420 ആയാണ് ഉയർന്നത്. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 1730 പേരാണ്.

 

      മദീന, ജിദ്ദ, മക്ക എന്നിവിടങ്ങളിലാണ് ഇന്നത്തെ മരണം സ്ഥിരീകരിച്ചത്. മദീനയില്‍ ഒരു വിദേശിയും സ്വദേശി വനിതയും ജിദ്ദ, മക്ക എന്നിവിടങ്ങളിൽ വിദേശികളുമാണ് മരിച്ചത്. ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധ കേസുകൾ നഗരികൾ തിരിച്ചുള്ള കണക്കുകൾ ഇങ്ങനെയാണ്: റിയാദ് 66, ജിദ്ദ 21, അല്‍ അഹ്‌സ 15, മക്ക 09, തബൂക്, ഖത്വീഫ് 05 വീതം, ത്വായിഫ് നാല്, മദീന, ഖോബാര്‍, ദമാം, ജുബൈൽ, ദഹ്‌റാൻ ദഹ്റാന്‍ എന്നിവിടങ്ങളില്‍ രണ്ട് കേസുകൾ വീതം, അബഹ, ഖമീസ് മുശൈത്, ബുറൈദ, ജിസാൻ, മജ്‌മഅ, ദിരിയ്യ എന്നിവിടങ്ങളില്‍ ഓരോ കേസുകളുമാണ് കഴിഞ്ഞ 24 മണിക്കൂറിന്റെ സ്ഥിരീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago