HOME
DETAILS

ഓപ്പറേഷൻ സൈഹണ്ട് 2.0; സംസ്ഥാനത്ത് 165 പേർ പിടിയിൽ

  
March 06, 2026 | 3:34 PM

Operation Cyhunt 20 165 people arrested in the state

തിരുവനന്തപുരം: സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ കേരള പോലീസ് സംസ്ഥാന വ്യാപകമായി 'ഓപ്പറേഷൻ സൈഹണ്ട് 2.0' എന്ന പേരിൽ നടത്തിയ പരിശോധനയിൽ 165 പേർ പിടിയിൽ. 455 കേസുകൾ സംഭവത്തിൽ രജിസ്റ്റർ ചെയ്തു. 1168 റെയ്ഡുകൾ നടത്തുകയും 216 പേർക്ക് നോട്ടീസ് നൽകുകയും ചെയ്തു. 306 ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 

സംസ്ഥാന പൊലിസ് മേധാവിയുടെ നിർദ്ദേശം അനുസരിച്ച് മാർച്ച് അഞ്ചിന് രാവിലെ 7 മണി മുതൽ ഒരേസമയം എല്ലാ പൊലിസ് സ്റ്റേഷൻ പരിധികളിലും റെയ്ഡുകൾ തുടങ്ങി.  ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ബാങ്കിംഗ് സംവിധാനങ്ങളും ദുരുപയോഗം ചെയ്തുകൊണ്ട് രാജ്യവ്യാപകമായി നടക്കുന്ന സൈബർ തട്ടിപ്പ് കണ്ടെത്തുകയും തടയുകയുമാണ് ഇതിന്റെ ലക്ഷ്യം. 

ഇതര സംസ്ഥാനങ്ങളുമായി ബന്ധമുള്ള കേസുകളിൽ അതാത് സംസ്ഥാനങ്ങളിലെ പൊലിസ് മേധാവിയുമായി ഏകോപനം നടത്തി നിയമ നടപടികൾ സ്വീകരിക്കും. സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ഒടിപി, പാസ്സ്‌വേർഡ്,  പിൻ എന്നിവ പങ്കുവെക്കരുതെന്നും മുന്നറിയിപ്പുണ്ട്. സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും പരിചയമില്ലാത്ത  വർക്ക് ഫ്രം ഹോം അല്ലെങ്കിൽ ടാസ്ക് അടിസ്ഥാനത്തിലുള്ള ഓഫറുകളിൽ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്..

ഓരോ അക്കൗണ്ടിനും വ്യത്യസ്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുന്നതും ടുഫാക്ടർ ഓഡിഷൻ ഉപയോഗിക്കുന്നതും കൂടുതൽ സുരക്ഷ നൽകും. സംശയിക്കപ്പെടുന്ന സൈബർ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 നമ്പറിൽ ബന്ധപ്പെടുകയോ വെബ്സൈറ്റിലൂടെ പരാതി നൽകുകയോ ചെയ്യാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ഫൗൾ പ്ലേ, ഇനിയും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റി'; ഡാരിൽ മിച്ചലിന് നിയമപുസ്തകം ഉയർത്തി ഉസ്മാൻ താരിഖിന്റെ മറുപടി

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: വാർഡനും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണവുമായി നിതിൻറെ കുടുംബം

Kerala
  •  6 days ago
No Image

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ഡ്രൈവർക്ക് 10,000 ദിർഹം പിഴയും മൂന്ന് മാസത്തെ വിലക്കും ചുമത്തി ദുബൈ കോടതി

uae
  •  6 days ago
No Image

'പേരിട്ടാൽ സ്വന്തമാകില്ല'; അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈന പേരിട്ടതിനെതിരെ ഇന്ത്യ; അടിസ്ഥാനരഹിതമായ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  6 days ago
No Image

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി; പ്രതിരോധ മേഖലയിലും പ്രാദേശിക സുരക്ഷയിലും സഹകരണം ശക്തമാക്കും

uae
  •  6 days ago
No Image

'ഹോർമുസ് ശത്രുക്കളുടെ ശവപ്പറമ്പാകും'; ട്രംപിന് ഇറാന്റെ മറുപടി, 'മരണച്ചുഴി' ഒരുക്കി റെവല്യൂഷണറി ഗാർഡ്‌സ്

International
  •  6 days ago
No Image

'ഒരൊറ്റ ദിവസം കൊണ്ട് ഇറാനെ തകർക്കും'; ഹോർമുസിൽ യുഎസ് പടക്കപ്പലുകൾ, ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ പുതിയ യുദ്ധപ്രഖ്യാപനം

International
  •  6 days ago
No Image

ആഗോള സാമ്പത്തികമേഖല അപകടത്തിൽ; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് യുഎഇ മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ

uae
  •  6 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വൈദികൻ പിടിയിൽ

crime
  •  6 days ago
No Image

സ്‌കൂളുകൾ പഴയപടി; ഓൺലൈൻ പഠനത്തിന് ശേഷം ഖത്തറിലെ വിദ്യാർത്ഥികൾ വീണ്ടും ക്ലാസ് മുറികളിലേക്ക്

qatar
  •  6 days ago