സ്വീകരണവും ഇഫ്താര്‍ വിരുന്നും നടത്തി
മരട്: രാജ്യാന്തര മാര്‍ക്കറ്റ് ട്രേഡേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എം സ്വരാജ് എം.എല്‍.എക്ക് സ്വീകരണവും ഇഫ്താര്‍ വിരുന്നും നടത്തി. നെട്ടൂരിലെ മാര്‍ക്കറ്റ് ഹാളില്‍ നടന്ന ചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.എ.എം ഇബ്രാഹീം ഉദ്ഘാടനം ചെയ്തു.
മരട് മാര്‍ക്കറ്റിന്റെ നിലവിലുള്ള ശോചനീയാവസ്ഥ പരിഹരിക്കണമെന്നും പൊട്ടിപൊളിഞ്ഞ റോഡുകള്‍ പുനര്‍നിര്‍മ്മിക്കുകയും സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജനത്തിന് നടപടികള്‍ഷ്‌കരിക്കണമെന്നും വ്യാപാരികളോട് മാര്‍ക്കറ്റ് അതോറിറ്റിയും നഗരസഭയും നീതി പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. അന്യായയമായി ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കന്ദതെന്നും അദ്ദേഹം നഗരസഭയോടാവശ്യപ്പെട്ടു .
മാര്‍ക്കറ്റ് ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.എം മുഹിയുദ്ധീന്‍ അധ്യക്ഷനായി. അസോസിയേഷന്‍ പ്രസിഡന്റ് എം.എല്‍.എക്ക് പൊന്നാടയണിയിച്ചു. തുടര്‍ന്ന് എം.എല്‍.എ എം സ്വരാജ് മറുപടി പ്രസംഗം നടത്തി.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ അനില്‍കുമാര്‍ വൈസ് ചെയര്‍മാന്‍ കെ.എ ദേവസ്സി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുള്‍ ജബ്ബാര്‍, കെ.ബി മുഹമ്മദ് കുട്ടി, അഡ്വ.ടി.ബി ഗഫൂര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി പി.സി ജേക്കബ്, ട്രഷറര്‍ പോള്‍സണ്‍, സെക്രട്ടറി ടി.ബി നാസര്‍, തൃപ്പൂണിത്തുറ മേഖലാ പ്രസിഡന്റ് പി പ്രകാശന്‍, എന്നിവര്‍ ആശംസ പ്രസംഗം നടത്തി. മരട് മാര്‍ക്കറ്റ് ട്രേഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.ഐ റാഫേല്‍ സ്വാഗതവും ട്രഷറര്‍ എസ്.എസ് ഷിറാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."