എസ്.സി, എസ്.ടി സ്ഥാനക്കയറ്റത്തില്‍ സംവരണത്തിന് സുപ്രിംകോടതിയുടെ അനുമതി
ന്യൂഡല്‍ഹി: എസ്.സി, എസ്.ടി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കുള്ള സ്ഥാനക്കയറ്റത്തില്‍ സംവരണത്തിന് അനുമതി നല്കി സുപ്രിംകോടതി. നിയമപ്രകാരം അതു ലഭ്യമാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ഇക്കാര്യത്തില്‍ ഭരണഘടനാ ബെഞ്ച് തീര്‍പ്പാക്കുന്നതു വരെ ഇതു തുടരണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു.
വിവിധ ഹൈക്കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ എസ്.സി, എസ്.ടി സ്ഥാനക്കയറ്റങ്ങള്‍ സ്തംഭനാവസ്ഥയിലാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ജോലികളില്‍ എസ്.സി, എസ്.ടി ഉദ്യോഗസ്ഥര്‍ക്ക് സംവരണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് താല്‍ക്കാലിക പരിഹാരമെന്ന നിലയിലുള്ള വിധി.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ഇതുസംബന്ധിച്ചു വന്ന ഡല്‍ഹി ഹൈക്കോടതി വിധിയേത്തുടര്‍ന്ന് വലിയ പ്രക്ഷോഭം നടന്നിരുന്നു. ആവശ്യമായ യോഗ്യതയില്ലാതെ സ്ഥാനക്കയറ്റത്തില്‍ എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് അന്ധമായി സംവരണം നല്‍കേണ്ടതില്ല എന്നായിരുന്നു വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."