HOME
DETAILS

ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വ൪ധിക്കുന്നു

  
backup
April 05 2020 | 16:04 PM

covid-cases-in-gulf-countries-hiked1
ജിദ്ദ: നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമ്പോഴും ഗള്‍ഫില്‍ കൊറോണ വൈറസ് വ്യാപനം വർധിക്കുന്നു. അതോടൊപ്പം തന്നെ മരണ സഖ്യയും ഉയരുന്നുണ്ട്. സഊദിയില്‍ മലയാളി അടക്കം നാല് പേരും  യു.എ.ഇ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചതോടെയാണ് ഗൾഫിൽ കോവിഡ് മരണനിരക്ക് ഉയർന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ 753 പേർക്കാണ് ഇന്നലെയും ഇന്നും രോഗം സ്ഥീരീകരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം 6652 ആയി.
 
ഇതേ സമയം സഊദിയിൽ 29ഉം യു.എ.ഇയിൽ പത്തും ഖത്തറിൽ മൂന്നും ബഹ്റൈനിൽ നാലും ഒമാനിൽ രണ്ടും കുവൈത്തിൽ ഒന്നുമാണ് കോവിഡ് മരണ സംഖ്യ. ഇതോടെ ആകെ മരണസംഖ്യ 49 ആയി. 
 
വിവിധ ഗൾഫ് രാജ്യങ്ങളിലായി 733 പേർക്ക് കൂടിയാണ് ഇന്നലെ രോഗം സ്ഥീരീകരിച്ചത്. ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഖത്തറിൽ 250ഉം യു.എ.ഇയിൽ 241 ഉം സഊദിയിൽ രണ്ടു ദിവസത്തിനിടെ 331  ഉം കുവൈത്തിൽ 62ഉം ഒമാനിൽ 25ഉം ബഹ്റൈനിൽ 15ഉം പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 
അതേ സമയംഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ പടരുന്നതിനൊപ്പം തൊഴില്‍ നഷ്ടവും പ്രവാസികളെ ഭയപ്പെടുത്തുന്നു.
 
സഊദിയിലും യുഎഇയിലും ഉള്‍പ്പെടെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലാണെന്നും നടപടികള്‍ ശക്തമാക്കണമെന്നും ലോകാരോഗ്യ സംഘടന തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗം നിയന്ത്രണാതീതമായി പകരുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോഴും രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ആ മാര്‍ഗം ഓരോ ദിവസം കഴിയുമ്പോഴും ഇല്ലാതായി വരികയാണെന്ന് ഓര്‍ക്കണമെന്നും ഡബ്ല്യുഎച്ച്‌ഒ പറയുന്നു. നേരത്തെ പശ്ചിമേഷ്യയില്‍ ഇറാനില്‍ മാത്രമായിരുന്നു ഗുരുതരാവസ്ഥയുണ്ടായിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ കൊണ്ടാണ് ഗള്‍ഫ് നാടുകള്‍ മുഴുവന്‍ വൈറസിന്റെ പിടിയിലായത്.
 
കുവൈത്തില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള വൈറസ് ബാധിതരുടെ എണ്ണവും വര്‍ധിച്ച് വരികയാണ്. നാല്‍പ്പത്തിരണ്ട് ഇന്ത്യക്കാരടക്കം എഴുപത്തഞ്ച് പേര്‍ക്കാണ് ഇന്നലെ കുവൈത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം നൂറ്റിപ്പതിനഞ്ചായി.
 
സഊദിയിൽ കൊവി‍ഡ് രോഗബാധിതരുടെ എണ്ണം 2370 ആയി. ഇന്നലെ രാത്രി പുതുതായി 191 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 331  ഉം ഖത്തറില്‍ 1075 പേരിലും രോഗം സ്ഥിരീകരിച്ചു. ബഹ് റൈനില്‍ കഴിഞ്ഞ ദിവസം ഒമ്പതു ഇന്ത്യക്കാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ആകെ 37 പ്രവാസികള്‍ക്കാണ് ബഹ്‌റൈനില്‍ രോഗം സ്ഥിരീകരിച്ചത്.
 
ഗള്‍ഫിലെ എല്ലാ രാജ്യങ്ങളിലും ഓരോ ദിവസവും രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സഊദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വൈറസ് വ്യാപിക്കാന്‍ തുടങ്ങിയതോടെ തന്നെ സഊദി ഭരണകൂടം നിയന്ത്രണങ്ങളും ശക്തമാക്കിയിരുന്നു. രാജ്യത്തെ പള്ളികളെല്ലാം നേരത്തെ അടച്ചിട്ട സര്‍ക്കാര്‍ മക്കയിലെയും മദീനയിലെയും പള്ളികളിലും പ്രവേശനം വിലക്കി. ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടനത്തിനായി തയ്യാറെടുപ്പ് നടത്തേണ്ടെന്നും സഊദി സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഖത്തറിലും യുഎഇയിലും വൈറസ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലാണ്. പ്രവാസികള്‍ ഉള്‍പ്പെടെ ആയിരത്തിലേറെ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടിയിരിക്കുകയാണ്.
 
 സഊദി ജിദ്ദയ്ക്ക് സമീപത്തുളള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നു. കൊവിഡിനെ തടയാന്‍ ദുബായ് മെട്രോയും ട്രാമും അടച്ചിടുകയാണ്. രണ്ടാഴ്ചത്തെ യാത്രാ വിലക്ക് ആണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ടാഴ്ചക്കാലം അത്യാവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങരുത്.ജിദ്ദയ്ക്ക് സമീപമുളള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപ്പം 7 നഗരങ്ങളില്‍ അര്‍ധ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകിട്ട് 3 വരെയുളള സമയത്ത് ഈ പ്രദേശങ്ങളില്‍ നിന്നുളളവര്‍ക്ക് മരുന്ന്, ഭക്ഷണം പോലുളള അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് വേണ്ടി വീടിന് പുറത്തിറങ്ങാവുന്നതാണ്.
 
അതേ സമയം രോഗം പടരുന്നത് കാരണം സ്വന്തം നാട്ടിലേക്ക് വരാനാകാതെ അന്യനാടുകളില്‍ കുടുങ്ങിക്കിടക്കുകയാണ് ലക്ഷക്കണക്കിന് പ്രവാസികള്‍. വൈറസ് വ്യാപനം സാമ്പത്തികരംഗത്തെയും തകര്‍ക്കുമ്പോൾ പലരും ആശങ്കയിലാണ്. സ്വകാര്യ മേഖലയ്ക്ക് ജീവനക്കാരെ പിരിച്ചുവിടാനും ശമ്പളംളം വെട്ടിക്കുറയ്ക്കാനും യുഎഇ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലും വ്യവസായ മേഖല പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. അതിനാല്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ആയിരക്കണക്കിനാളുകള്‍. അതിനിടയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഉള്‍പ്പെടെ അവിടെ തന്നെ തുടരേണ്ട സ്ഥിതിയായി.
 
കൊറോണ വൈറസ് വ്യാപനത്തില്‍ തകര്‍ന്നടിയുന്ന സാമ്പത്തിക മേഖലയെ കരകയറ്റാനുള്ള കഠിന ശ്രമത്തിലാണ് സഊദി അറേബ്യയും യുഎഇയും. വൈറസ് പടരാന്‍ തുടങ്ങിയതോടെ എണ്ണ വിലയില്‍ വന്‍ ഇടിവാണ് സംഭവിക്കുന്നത്. എണ്ണ വില തകരുന്നതിനൊപ്പം മറ്റു മേഖലകളും നിലച്ചത് ഗള്‍ഫ് മേഖലെയെ ആകെ പ്രതിസന്ധിയിലാക്കുകയാണ്. സ്തംഭനം ഇനിയുമേറെ നാള്‍ നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികള്‍ക്ക് രാജ്യങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട്. 
 
വൈറസ് വ്യാപനത്തില്‍ ലോകം ലോക്ക് ഡൗണിലായതോടെ ഇന്ധനത്തിന് ആവശ്യം കുറഞ്ഞതാണ് വില കുത്തനെ ഇടിയാന്‍ കാരണം. സഊദിയില്‍ നിര്‍മാണ മേഖല പൂര്‍ണമായി സ്തംഭിച്ചത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തളര്‍ത്തും. മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക് നവീകരണം ഉള്‍പ്പെടെ നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് സഊദിയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ സഊദി ബിന്‍ലാദന്‍ ഗ്രൂപ്പ് അറിയിച്ചത്. ശമ്പളം 25 മുതല്‍ 50 ശതമാനം വരെ കുറയ്ക്കുമെന്നാണ് റിയാദിലെ മോബ്‌കോ സിവില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. വീടുകളും വ്യാപാരസ്ഥാപനങ്ങളും ഉള്‍പ്പെടെ നിര്‍മിക്കുന്ന ഇടത്തരം കമ്പനിയാണ് മോബ്‌കോ. രണ്ട് മാസമായി സഊദിയില്‍ ഒരു നിര്‍മാണ പദ്ധതിയും അനുവദിച്ചിട്ടില്ലെന്ന് ഒരു പ്രമുഖ നിര്‍മാണ കമ്പനിയിലെ ജീവനക്കാരന്‍ പറയുന്നു.
 
ഗള്‍ഫ് മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പ്രധാന വരുമാനം ഊര്‍ജമേഖലയില്‍ നിന്നാണ്. ഈ മേഖല കൊവിഡില്‍ തകര്‍ന്നതോടെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ യുഎഇയും സഊദി അറേബ്യയും 70 ബില്യണ്‍ ഡോളര്‍ വരെയുള്ള സാമ്പത്തിക ഉത്തേജന പദ്ധതികളാണ് പ്രഖ്യാപിച്ചത്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  15 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago