HOME
DETAILS
MAL
ഡ്യൂട്ടി ടൈമില്‍ പാന്‍മസാല ചവച്ച യോഗി ആദിത്യനാഥിന്റെ ഡ്രൈവര്‍ക്ക് പിഴ
backup
April 01 2017 | 11:04 AM
ലക്നൗ:ഡ്യൂട്ടിക്കിടെ പാന്‍മസാല ചവച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡ്രൈവര്‍ക്ക് പിഴ. 500 രൂപയാണ് പിഴ ചുമത്തിയത്.
യുപി മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സര്‍ക്കാര്‍ ഓഫിസുകളില്‍ പാന്‍മസാല, പുകയില, ഗുഡ്ക തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഓഫിസ് വൃത്തിയായി സൂക്ഷിക്കാനുള്ള നിര്‍ദ്ദേശവും അദ്ദേഹം നല്‍കിയിരുന്നു.
കൂടാതെ, സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും 500 മീറ്റര്‍ ചുറ്റളവില്‍ പുകയിലയുല്‍പ്പന്നങ്ങള്‍ വില്ക്കുന്നതു നിരോധിച്ചുകൊണ്ടും ഉത്തരവിറങ്ങിയിട്ടുണ്ട്. സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണ് ആദിത്യനാഥിന്റെ ഈ നടപടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."