HOME
DETAILS

കേരളത്തിലേക്ക് ഇതാദ്യമായി  പലവ്യഞ്ജന ട്രെയിന്‍

  
backup
April 06 2020 | 02:04 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87%e0%b4%a4%e0%b4%be%e0%b4%a6%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be
 
 
കൊച്ചി: സംസ്ഥാനത്തേക്ക് ഇതാദ്യമായി ഗുഡ്‌സ് ട്രെയിനില്‍ പലവ്യഞ്ജനങ്ങളെത്തിക്കുന്നു. ഇത്തരത്തിലുള്ള ആദ്യ ട്രെയിന്‍ ഇന്ന് തെലങ്കാനയില്‍നിന്ന് പുറപ്പെടുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.സംസ്ഥാനത്ത് ഇതാദ്യമായാണ് പലവ്യജ്ഞനങ്ങള്‍ ട്രെയിന്‍ മാര്‍ഗം എത്തിക്കുന്നതെന്ന് റെയില്‍വേ വൃത്തങ്ങളും വ്യക്തമാക്കി.
തെലങ്കാനയില്‍നിന്ന് കടല, പരിപ്പ്, ചെറുപയര്‍, ഉഴുന്ന് തുടങ്ങിയ സാധനങ്ങളാണ് ഗുഡ്‌സ് ട്രെയിനില്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. നിലവില്‍ അരിയുടെയും ഗോതമ്പിന്റെയും കാര്യത്തില്‍ പ്രയാസങ്ങളില്ല. അത് ആവശ്യത്തിലധികം സ്റ്റോക്കുമുണ്ട്. റോഡ് ഗതാഗതത്തില്‍ ചില പ്രശ്‌നങ്ങളുള്ളതാണ് നിലവില്‍ ചരക്കു നീക്കത്തിന് തടസം. മഹാരാഷ്ട്രയില്‍നിന്നു ട്രെയിന്‍ മാര്‍ഗം പഞ്ചസാര കൊണ്ടുവരുന്നതും ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. 
തെലങ്കാനയില്‍ നിന്നുള്ള ട്രെയിന്‍ ഇന്ന് അവിടെനിന്നു പുറപ്പെടുമെന്നും സംസ്ഥാനത്ത് ഭക്ഷ്യവിഭവങ്ങളുടെ കാര്യത്തില്‍ യാതൊരു ക്ഷാമവും ഉണ്ടാവില്ലെന്നും മന്ത്രി ഉറപ്പുനല്‍കി. റോഡ് മാര്‍ഗം പലവ്യഞ്ജനങ്ങളും മറ്റും എത്തിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്ന് 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്യുകയും അക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ട്രെയിന്‍ മാര്‍ഗം പലവ്യഞ്ജനം കൊണ്ടുവരാന്‍ റെയില്‍വേയുമായി സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസും ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലും മന്ത്രിയുടെ നിര്‍ദേശ പ്രകാരം ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് ഗുഡ്‌സ് ട്രെയിനില്‍ പലവ്യജ്ഞനങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനമായത്. 
അരി, ഗോതമ്പ് വരവ് 
തുടരുന്നതായി റെയില്‍വേ
കൊച്ചി: കേരളത്തിലേക്ക് അരി, ഗോതമ്പ് എന്നിവയുടെ വരവ് തുടരുന്നതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഭോപ്പാല്‍, വിജയവാഡ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് പച്ചരിയും പുഴുക്കലരിയും അങ്കമാലി, മുളങ്കുന്നത്തുകാവ്, മാവേലിക്കര, തിരുവനന്തപുരം എഫ്.സി.ഐ ഗോഡൗണുകളിലേക്ക് ഗുഡ്‌സ് ട്രെയിനുകളില്‍ അതിവേഗം എത്തിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് റെയില്‍വേ അറിയിച്ചു. 
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് മഹാരാഷ്ട്രയിലെ നബാര്‍ഡ് സംഭരണ കേന്ദ്രത്തില്‍നിന്ന് പഞ്ചസാര എത്തിക്കാനും തയാറാണെന്ന് റെയില്‍വേ അറിയിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago