ജില്ലാ ഇസ്‌ലാമിക കലാമേളക്ക് പ്രൗഢസമാപ്തി കൊല്ലൂര്‍വിള റെയിഞ്ചിന് ഓവറോള്‍
അഞ്ചു മേഖലകളില്‍ നിന്നായി അഞ്ഞൂറില്‍പ്പരം വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു
കൊല്ലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇസ്‌ലാമിക് കലാമേളക്ക് പ്രൗഢ സമാപ്തി. രാവിലെ എട്ടിന് കൊല്ലൂര്‍വിള മഖാം സിയാറത്തോടെ ആരംഭിച്ച വിളംബരജാഥ ഇര്‍ഷാദിയ്യയില്‍ അവസാനിച്ചു. തുടര്‍ന്ന് ഇര്‍ഷാദിയ വര്‍ക്കിങ് പ്രസിഡന്റ് എസ് സലീം ഹാജി പതാക ഉര്‍ത്തി. കൊല്ലൂര്‍വിള ഇര്‍ഷാദിയ കാംപസില്‍ രാവിലെ 9 മുതല്‍ നടന്ന കലാമത്സരങ്ങള്‍ വൈകിട്ടോടെ അവസാനിച്ചു.
ജില്ലയിലെ കൊല്ലൂര്‍വിള, കരുനാഗപ്പള്ളി, അഞ്ചല്‍,നെടുമ്പന, കരുവ എന്നീ റെയിഞ്ചുകളില്‍ നിന്നായി അഞ്ഞൂറില്‍പ്പരം വിദ്യാര്‍ഥികള്‍ 48 ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ കൊല്ലൂര്‍വിള റെയിഞ്ച് ഓവറോള്‍ ചാംപ്യന്‍ഷിപ്പ് നേടി. കരുനാഗപ്പള്ളി റെയിഞ്ചിനാണ് രണ്ടാം സ്ഥാനം. വൈകിട്ട് അഞ്ചിന് നടന്ന പൊതുസമ്മേളനത്തില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് എം മഹ്മൂദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിഷ് അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ സമ്മാനവിതരണം നിര്‍വഹിച്ചു. സമസ്ത ഓര്‍ഗനൈസര്‍ കോട്ടയം മുഹമ്മദ് ഷരീഫ് ദാരിമി, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് അബ്ദുല്‍ റഷീദ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ എസ് ഷരീഫ് കാശിഫി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് അഹമ്മദ് ഉഖൈല്‍, റെയിഞ്ച് ഭാരവാഹികളായ ഷാജഹാന്‍ കാശിഫി(കൊല്ലൂര്‍വിള), അബ്ദുല്‍ വാഹിദ് ദാരിമി(അഞ്ചല്‍), അബ്ദുല്‍ സമദ് മാസ്റ്റര്‍(കരുനാഗപ്പള്ളി), അബ്ദുല്‍ ഹഖീം സഖാഫി(നെടുമ്പന), ഷിഹാബുദ്ദീന്‍ മുസ്‌ലിയാര്‍(കരുവ), കൊല്ലൂര്‍വിള ജമാഅത്ത് സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ ഹാജി പ്രസംഗിച്ചു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി എം ഷാജഹാന്‍ മുസ്‌ലിയാര്‍ സ്വാഗതവും കുളപ്പാടം ജലാല്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."