HOME
DETAILS
MAL
ആഭ്യന്തര മന്ത്രാലയം സുരക്ഷാ ഉപദേഷ്ടാവ് അടക്കമുള്ളവര്‍ ക്വാറന്റൈനില്‍
backup
April 06 2020 | 03:04 AM
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച സി.ആര്.പി.എഫ് ചീഫ് മെഡിക്കല്‍ ഓഫിസറുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുതിര്‍ന്ന സുരക്ഷാ ഉപദേഷ്ടാവ് കെ. വിജയ്കുമാര്‍, സി.ആര്.പി.എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഡയരക്ടര്‍ ജനറല്‍ എ.പി മഹേശ്വരി എന്നിവര്‍ ക്വാറന്റൈനില്‍ പോയി. കഴിഞ്ഞ ദിവസമാണ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്ക് കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായത്. ഇതുമായി ബന്ധപ്പെട്ട് 20 പേരോടാണ് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും നിലവില്‍ കൊവിഡ് ലക്ഷണങ്ങളില്ല. രോഗം സ്ഥിരീകരിക്കപ്പെട്ട മെഡിക്കല്‍ ഓഫിസര്‍ക്ക് രോഗം എവിടെ നിന്നാണ് ലഭിച്ചതെന്ന് സ്ഥിരീകരണമില്ല. ഡല്‍ഹി സാകേതിലെ ഓഫിസേഴ്സ് മെസ്സിന് സമീപമാണ് ഇദ്ദേഹം താമസിക്കുന്നത്.
ചീഫ് മെഡിക്കല്‍ ഓഫിസര്‍ താമസിക്കുന്ന കോംപ്ലക്സില്‍ തന്നെയാണ് കെ. വിജയ് കുമാറും താമസിക്കുന്നത്. സി.ആര്.പി.എഫിലെ ആഡീഷനല്‍ ഡയരക്ടര്‍ ജനറല്‍ (ഓപറേഷന്‍സ്) ഇന്‍സ്പെക്ടര്‍ ജനറല്‍ (മെഡിക്കല്‍), ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (ഓപറേഷന്‍സ്) എന്നിവരും ക്വാറന്റൈനിലാണ്.ചത്തീസ്ഗഢിലെ നക്സല്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഈ ഉദ്യോഗസ്ഥരെല്ലാം രണ്ടാഴ്ച മുന്‍പ് ഒത്തുചേര്‍ന്നിരുന്നു. ഇവര്‍ സാകേതില്‍ താമസിക്കുകയും വിജയകുമാറിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."