HOME
DETAILS
MAL
ഹോട്ടലുടമയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍
backup
April 01 2017 | 18:04 PM
പാലാ: രാമപുരം വെള്ളിലാപ്പിള്ളിയില്‍ ക്ഷേത്രോത്സവത്തിനിടെ ഒരുസംഘം ഹോട്ടല്‍ ആക്രമിച്ചു. തലക്ക് ഗുരുതരമായി പരുക്കേറ്റ ഹോട്ടല്‍ ഉടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമപുരം വെള്ളിലാപ്പിള്ളി ശക്തീശ്വരത്ത് ഹരികുമാറിനാണ് (57) പരുക്കേറ്റത്. അക്രമത്തിന് നേതൃത്വം നല്‍കിയ വെള്ളിലാപ്പിള്ളി തൈപ്പറമ്പില്‍ ടോണിയെ (ഉണ്ണിച്ചന്‍-19) രാമപുരം സി.ഐ. ബാബുക്കുട്ടനും സംഘവും ചേര്‍ന്ന് പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരേയും കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും സി.ഐ പറഞ്ഞു. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."