HOME
DETAILS

ഭരണഘടന അപകടത്തില്‍, ജനം അരക്ഷിതര്‍: ഗോവന്‍ ആര്‍ച്ച് ബിഷപ്പ്

  
backup
June 05 2018 | 20:06 PM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%82-%e0%b4%85


ഗോവ: രാജ്യത്ത് ഭരണഘടന അപകടത്തിലാണെന്നും ജനങ്ങള്‍ അരക്ഷിതരാണെന്നും ഗോവന്‍ ആര്‍ച്ച് ബിഷപ്പ്. വികസനത്തിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ തകര്‍ക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സഭാവിശ്വാസികള്‍ക്കുള്ള കത്തിലാണ് ഗോവന്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറാവോ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
കത്തോലിക്കാ സഭാവിശ്വാസികള്‍ രാഷ്ട്രീയത്തില്‍ സജീവമായി പങ്കാളികളാകണമെന്ന് ആര്‍ച്ച് ബിഷപ്പ് നിര്‍ദേശിച്ചു.രാജ്യത്തെ നിലവിലുള്ള അപകടകരമായ രാഷ്ട്രീയ സാഹചര്യത്തെ ചൂണ്ടിക്കാട്ടിയാണ് ബിഷപ്പിന്റെ ഇടയലേഖനം പുറത്തു വന്നിരിക്കുന്നത്. രാജ്യത്ത് അസ്വാസ്ഥ്യ ജനകമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്ന് പറഞ്ഞ ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കോട്ടോയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഗോവ ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയും.2019ലെ പൊതുതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഭരണഘടനയെ സംരക്ഷിക്കുന്നതിന് കത്തോലിക്കര്‍ മുന്നിട്ടിറങ്ങണമെന്നാണ്് ഇടയലേഖനത്തിലെ മറ്റൊരു പ്രധാന നിര്‍ദേശം. ഭൂരിഭാഗം ജനങ്ങളും അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത്. നമ്മുടെ ഭരണഘടന ഏറ്റവും മികച്ചതാണ് അതിനെ സംരക്ഷിക്കാന്‍ പോരാടണം.ഇന്ത്യയില്‍ ഏകമുഖ സംസ്‌കാരം വളര്‍ത്താനാണ് ശ്രമം നടക്കുന്നതെന്നും കത്തില്‍ ബിഷപ്പ് ആരോപിച്ചു.
എന്തു ധരിക്കണമെന്നും എന്ത് കഴിക്കണമെന്നും എന്ത് കേള്‍ക്കണമെന്നും എങ്ങനെ പ്രാര്‍ഥിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും ഉള്ള നിര്‍ദേശങ്ങള്‍ ചിലര്‍ തന്നു കൊണ്ടിരിക്കുകയാണെന്നും ഇത് മനുഷ്യാവകാശത്തെയും ജനാധിപത്യത്തെയും ആക്രമിക്കുന്ന സാഹചര്യമാണെന്നും ബിഷപ്പ് പറഞ്ഞു.ജനസംഖ്യയുടെ 26 ശതമാനവും കത്തോലിക്കരായ ഗോവയിലാണ് ആര്‍ച്ച് ബിഷപ്പിന്റെ വിവാദ ഇടയലേഖനം എന്നത് ശ്രദ്ധേയമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  16 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago