HOME
DETAILS

പ്രഹരമേല്‍പ്പിച്ച് പ്രളയം; പിന്നാലെ കൊവിഡ്: നഷ്ടക്കണക്ക് മണത്ത് സുഗന്ധവ്യഞ്ജന കൃഷി

  
backup
April 06 2020 | 03:04 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%b0%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സുഗന്ധവ്യഞ്ജന കൃഷിക്ക് കഴിഞ്ഞ രണ്ടു വര്‍ഷമായി സമയം ശരിയല്ലെന്ന് കര്‍ഷകര്‍. 
2018ലെ മഹാപ്രളയവും കഴിഞ്ഞ വര്‍ഷത്തെ മിന്നല്‍ പ്രളയവും മേഖലയില്‍ ഏല്‍പ്പിച്ച ആഘാതം കൊവിഡിനെ തുടര്‍ന്ന് ഇരട്ടിയാകുമെന്ന ഭീതിയിലാണ് കര്‍ഷകര്‍.
കാലാകാലങ്ങളായി സംസ്ഥാനത്തിന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയില്‍ മുന്‍ നിര സ്ഥാനത്ത് ഇടംപിടിച്ചിരുന്ന സുഗന്ധവ്യഞ്ജന കൃഷി നഷ്ടക്കണക്കുകളില്‍ കുടുങ്ങിയ നിലയിലാണ്.കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ഏലം, ജാതി തുടങ്ങിയവയുടെ കൃഷി 2018ലെ മഹാപ്രളയത്തോടെ താഴേക്ക് ഇടിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 
പ്രളയത്തിനു തൊട്ടു മുന്‍പ് 2017- 18 വര്‍ഷത്തില്‍ 37955 ടണ്‍ ആയിരുന്ന കുരുമുളകിന്റെ ഉല്‍പ്പാദനം മഹാപ്രളയമുണ്ടായ 2018- 19 ല്‍ 36775 ടണ്‍ ആയി കുറഞ്ഞു. കൃഷി വിസ്തൃതി 85141 ഹെക്ടറില്‍ നിന്നു 82761 ഹെക്ടറായും കുറഞ്ഞു. 
ഇഞ്ചിയുടെ ഉല്‍പ്പാദനം പ്രളയത്തിന് മുന്‍പു തന്നെ വന്‍തോതില്‍ കുറഞ്ഞിരുന്നു. 2016ല്‍ 20478 ടണ്‍ ആയിരുന്ന ഉത്പാദനം 2017- 18ല്‍ 18979 ടണ്‍ ആയും പിന്നീട് മഹാപ്രളയത്തെ തുടര്‍ന്ന് 2018- 19ല്‍ 15124 ടണ്‍ ആയും കുറയുകയായിരുന്നു. കൃഷി വിസ്തൃതിയിലും വന്‍തോതില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. 2016ല്‍ 5151 ഹെക്ടര്‍ വിസ്തൃതിയുണ്ടായിരുന്നത് 2017ല്‍ 4370 ഹെക്ടറും 2018ല്‍ 3275 ഹെക്ടറുമായി കുറഞ്ഞു.
മഞ്ഞള്‍ കൃഷിയില്‍ 2017ല്‍ മുന്നേറ്റമുണ്ടാകാന്‍ കഴിഞ്ഞെങ്കിലും പ്രളയത്തോടെ അതും തകര്‍ന്നു. 2016ല്‍ 6506ടണ്‍ ആയിരുന്ന മഞ്ഞളിന്റെ ഉത്പാദനം 2017ല്‍ 8822 ടണ്‍ ആയി ഉയര്‍ന്നെങ്കിലും 2018ല്‍ അത് 6693 ടണ്‍ ആയി കുറഞ്ഞു. 
കൃഷി വിസ്തൃതിയിലും സമാന സ്ഥിതിയാണ്. 2016ല്‍ 2632 ഹെക്ടറിലായി വ്യാപിച്ചു കിടന്ന മഞ്ഞള്‍ കൃഷി 2017ല്‍ 2778 ഹെക്ടറായി വര്‍ധിച്ചു. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് 2018ല്‍ അത് 2483 ഹെക്ടറായി കുറഞ്ഞു. 
ഏലത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. 2017 ല്‍ 18350ടണ്‍ ആയിരുന്ന ഉത്പാദനം പ്രളയത്തിന് പിന്നാലെ 11535 ടണ്ണിലേക്ക് ഇടിഞ്ഞു. കൃഷി വിസ്തൃതി 39080ഹെക്ടറില്‍ നിന്നും 38882 ഹെക്ടറിലേക്കും കുറഞ്ഞു. 2017ല്‍ 72 ടണ്‍ ആയിരുന്ന ഗ്രാമ്പുവിന്റെ ഉത്പാദനം 2108ല്‍ 63 ടണ്ണായാണ് കുറഞ്ഞത്. കൃഷി 1015 ഹെക്ടറില്‍ നിന്നു 881 ഹെക്ടറായും കുറഞ്ഞു.
2018ലെ മഹാപ്രളയത്തിനു ശേഷം കഴിഞ്ഞ വര്‍ഷമെത്തിയ മിന്നല്‍ പ്രളയവും മേഖലയ്ക്ക് വലിയ പോറലാണ് ഏല്‍പ്പിച്ചത്. ഇതിനിടയിലുണ്ടായ വരള്‍ച്ചയും പ്രതിസന്ധി സൃഷ്ടിച്ചു. 2019ലെ നഷ്ടത്തിന്റെ കണക്കുകള്‍ പൂര്‍ണമായും പുറത്തു വന്നിട്ടില്ല. ഇതിനിടയിലാണ് കൊവിഡ് ഭീതി പ്രതിസന്ധി സൃഷ്ടിച്ചെത്തിയത്.
സുഗന്ധവ്യഞ്ജന കൃഷിയ്ക്ക് ഊര്‍ജമേകുന്നതിനു സംസ്ഥാന സര്‍ക്കാര്‍ സുഗന്ധവിള വികസനം, വയനാട് പാക്കേജ് തുടങ്ങിയ പദ്ധതികള്‍ക്ക് തുടക്കമിട്ടെങ്കിലും അപ്രതീക്ഷിത പ്രതിസന്ധികള്‍ തിരിച്ചടിയാവുകയാണ്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago
No Image

'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്‍മാറാന്‍ അഭ്യര്‍ഥന

National
  •  3 months ago
No Image

താനൂര്‍ കസ്റ്റഡിമരണം:  കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്‍കി

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6  ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

സ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം

Kerala
  •  3 months ago
No Image

അജ്‌മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി

uae
  •  3 months ago
No Image

അവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു

National
  •  3 months ago
No Image

മനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്‍പന; പ്രതി പിടിയില്‍

latest
  •  3 months ago