എസ്.രാജേന്ദ്രന്‍ എം.എല്‍.എയുടെ തര്‍ക്ക ഭൂമിയില്‍ പരിശോധന തുടങ്ങി
തൊടുപുഴ: കെ.എസ്.ഇ.ബി യുടെ സ്ഥലം കൈയ്യേറി കെട്ടിടം നിര്‍മിച്ചു എന്ന് ആരോപണം നേരിടുന്ന ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്റെ ഭൂമി സംബന്ധമായ പരിശോധനകള്‍ ആരംഭിച്ചു. ഇടുക്കി ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുലിന്റെ നിര്‍ദ്ദേശ പ്രകാരം റവന്യു വകുപ്പാണ് പരിശോധനകള്‍ ആരംഭിച്ചിട്ടുള്ളത്.
ലാന്‍ഡ് ബോര്‍ഡ് ചട്ടം അനുസരിച്ചുള്ള പരിശോധനകളാണ് നടക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ജി.ആര്‍.ഗോകുല്‍ അറിയിച്ചു.
കെ.ഡി.എച്ച് വില്ലേജിലെ സര്‍വ്വേ നമ്പര്‍ 843 എന്നാണ് പട്ടയത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നല്‍ വീട് നിലനില്‍ക്കുന്നത് സര്‍വ്വേ നമ്പര്‍ 629 ലാണ്. നാല് സെന്റിന് പട്ടയമുണ്ടെന്നാണ് രാജേന്ദ്രന്‍ അവകാശപ്പെടുന്നത്.
ഈ സ്ഥലത്തുള്ള കെട്ടിടം പുതുക്കിപ്പണിയാനുള്ള അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കു അപേക്ഷ നല്‍കിയിട്ടുണ്ട്. കെ.എസ്.ഇ.ബി യുടെയും പൊതുമരാമത്ത് വകുപ്പിന്റെയും അധീനതയിലുണ്ടായിരുന്ന ഈ പ്രദേശം 1987 ലുണ്ടായ മണ്ണിടിച്ചില്‍ തകര്‍ന്നിരുന്നു. മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ സ്ഥലത്താണ് കെട്ടിടങ്ങള്‍ പണിതുയര്‍ത്തപ്പെട്ടത്. 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന പ്രകൃതി ദുരന്തത്തിനു ശേഷം മാത്രം പണിത കെട്ടിടത്തിന് എങ്ങനെയാണ് 40 വര്‍ഷത്തെ പഴക്കമുണ്ടാകുന്നത് എന്ന ചോദ്യവും ഉയരുകയാണ്.
പള്ളിവാസലില്‍ കുന്നില്‍ ചെരിവില്‍ നിന്നും പാറ അടര്‍ന്നു വീണ് അപകടം സംഭവിക്കാനിടയായ റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഈ റിസോര്‍ട്ടും പരസരങ്ങളും ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."