പടന്നക്കാട് കാര്‍ഷിക കോളജില്‍ സീഡ് വെന്‍ഡിംഗ് മെഷിന്‍ ഉദ്ഘാടനം ചെയ്തു
പടന്നക്കാട്: കാര്‍ഷിക കോളജ് പച്ചക്കറി വിത്തു വിതരണത്തിനായി സ്ഥാപിക്കുന്ന സീഡ് വെന്‍ഡിങ് മെഷിന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ആദ്യമായാണ് പച്ചക്കറി വിത്ത് വിതരണത്തിനു സീഡ് വെന്റിംഗ് മെഷിന്‍ സ്ഥാപിച്ചത്. എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി.
പടന്നക്കാട് കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളില്‍ നിന്നും ഐ.സിഎ.ആറിന്റെ ജെ.ആര്‍.എഫ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുളള അനുമോദനം, ദേശീയ ഹോര്‍ട്ടി കള്‍ച്ചറല്‍ മിഷന്റെ സാമ്പത്തികസഹായത്തോടെ നടത്തി വരുന്ന ഹൈടെക് കുരുമുളക് നഴ്‌സറി പരിപാലന പരിപാടിയുടെ ഭാഗമായി കര്‍ഷകര്‍ക്കായുളള സെമിനാര്‍ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സലര്‍ എം.എം നാരായണന്‍, നീലേശ്വരം നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ കുഞ്ഞിക്കൃഷ്ണന്‍ സംസാരിച്ചു.
കാര്‍ഷിക കോളജ് അസോസിയേറ്റ് ഡീന്‍ ഡോ. എം ഗോവിന്ദന്‍ സ്വാഗതവും നാളികേര മിഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ബി ജയപ്രകാശ് നായക് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."