നീറ്റ്; ഹെല്‍വിന്‍ വര്‍ഗീസ് ജില്ലയില്‍ ഒന്നാമന്
മീനങ്ങാടി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ (നീറ്റ്) മീനങ്ങാടി വട്ടത്തുവയല്‍ പുന്നാശ്ശേരിവീട്ടില് ഹെല്‍വിന്‍ വര്‍ഗീസ് ജില്ലയില്‍ ഒന്നാമതെത്തി. അഖിലേന്ത്യാ തലത്തില്‍ നൂറ്റിയാറാം റാങ്കും സംസ്ഥാനതലത്തില്‍ ആറാം റാങ്കും ഈ മിടുക്കനാണ്.
മീനങ്ങാടി ക്ഷീരസഹകരണ സംഘം സെക്രട്ടറി ഗീവര്‍ഗീസിന്റെയും മീനങ്ങാടി ഗവ. ഹൈസ്കൂള്‍ അധ്യാപിക ഷിജിയുടെയും മകനാണ്. മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി പ്ലസ്ടു വിജയിച്ച ശേഷം പാലായിലെ സ്വകാര്യ പരിശീലന കേന്ദ്രത്തില്‍ നിന്നാണ് എന്‍ട്രന്‍സിനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നത്. ഹന്ന വര്‍ഗ്ഗീസാണ് സഹോദരി. ഹെല്‍വിന്‍ വര്‍ഗീസിനെ മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റാഫ് കൗണ്‍സിലിന്റെയും പി.ടി.എയുടെയും സംയുക്തയോഗം അനുമോദിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് ഷിവി കൃഷ്ണന്, പി.ടി.എ പ്രസിഡന്റ് കെ.ടി ബിനു, മനോജ് ചന്ദനക്കാവ്, പി.ടി സജീവന്, ടി.ജി സജി, ഡോ. ബാവ കെ. പാലുകുന്ന്, പി.ടി ജോസ്, നിഷാന്ത് മോഹന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."