HOME
DETAILS
MAL
ഐസൊലേഷനില്‍ കഴിഞ്ഞയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ വീണു മരിച്ചു
backup
April 07 2020 | 03:04 AM
കര്‍ണാല്‍: ഹരിയാനയില്‍ ഐസൊലേഷനില്‍ കഴിഞ്ഞയാള്‍ ആശുപത്രിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ 55 കാരന് വീണു മരിച്ചു.
ഹരിയാനയിലെ കര്‍ണാലിലെ കല്പന ചൗള മെഡിക്കല്‍ കോളജിലാണ് സംഭവം. കൊവിഡ്19 രോഗം സംശയിച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുകയായിരുന്നു ഇയാള്‍. ആശുപത്രിക്കെട്ടിടത്തിലെ ആറാം നിലയിലായിരുന്നു ഐസൊലേഷന്‍ വാര്‍ഡ്. അവിടെ നിന്നും കിടക്കവിരികളും മറ്റും ചേര്‍ത്ത് കെട്ടി കയറാക്കി ജനാല വഴി രക്ഷപ്പെടാനാണ് ശ്രമിച്ചത്.ഏപ്രില്‍ ഒന്നിനാണ് പാനിപ്പത്ത് സ്വദേശിയായ ഇയാളെ കൊറോണ വൈറസ് ബാധ സംശയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ കൊവിഡ് പരിശോധനാ ഫലം പുറത്തു വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."