വിജിലന്‍സ് കേസിനെ ചന്ദ്രശേഖരന് ഭയപ്പെടുന്നു: കടകംപള്ളി മനോജ്
കൊല്ലം: കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയില്‍ സംസ്ഥാന വിജിലന്‍സ് നടത്തുന്ന അന്വേഷണത്തെ മുന്‍ ചെയര്മാന് ആര്. ചന്ദ്രശേഖരന് ഭയപ്പെടുന്നതായി ഐ.എന്‍.ടി.യു.സി മുന്‍ ജില്ലാ സെക്രട്ടറി കടകംപള്ളി മനോജ്.
വിജിലന്‍സ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നത് കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യമാണ്. കൊലപാതകക്കേസിലെ പ്രതികള്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തുമെന്ന് പറയുന്നതുപോലെയാണിത്. അന്വേഷണത്തെ ഭയപ്പെടാതെ സ്വാഗതം ചെയ്യുകയാണ് അദ്ദേഹം ചെയ്യേണ്ടത്. വിജിലന്‍സ് അന്വേഷണം നടത്തി മൂന്നു റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ചന്ദ്രശേഖരനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാനുളള തന്റേടം ചന്ദ്രശേഖരന് കാണിക്കണമെന്നും മനോജ് പറഞ്ഞു. ഐ.എന്‍.ടി.യു.സിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് സംസ്ഥാന പ്രസിഡന്റ് അഴിമതിക്കേസില്‍ സി.ബി.ഐ - വിജിലന്‍സ് അന്വേഷണം നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."