കാഞ്ഞങ്ങാട് നഗരസഭ ചെലവഴിച്ചത് 47 ശതമാനം;
കാഞ്ഞങ്ങാട്: 2016-17 സാമ്പത്തിക വര്‍ഷത്തില്‍ നഗരസഭയുടെ ഫണ്ടില്‍ നിന്നു ചെലവഴിച്ചത് 47 ശതമാനം തുക മാത്രമാണെന്നും ഇതു ഭരണസമിതിയുടെ പിടിപ്പു കേടാണെന്നും യു.ഡി.എഫ് ആരോപിച്ചു. റോഡ് മെയിന്റനന്സിനു ചെലവഴിക്കേണ്ട രണ്ടു കോടി രൂപയടക്കമുള്ളവ ലാപ്സാക്കിയതായും ഇവര്‍ ആരോപിച്ചു.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ചു കിട്ടിയ ഫണ്ടില്‍ നിന്ന് 14 കോടി രൂപ ചെലവഴിക്കേണ്ട സ്ഥാനത്തു ആറു കോടി രൂപ മാത്രമാണ് നഗരസഭയ്ക്ക് ചെലവഴിക്കാന്‍ സാധിച്ചത്. ഒരു കോടി 20 ലക്ഷം രൂപ പി.എം.ആര്.വൈയില്‍ ചെലവഴിച്ചത് കൊണ്ടാണു പദ്ധതി തുക തീരെ ചെലവഴിക്കാന്‍ കഴിയാത്ത നഗരസഭ എന്ന ദുഷ് പേരില്‍ നിന്നു കാഞ്ഞങ്ങാട് നഗരസഭ രക്ഷപ്പെട്ടത്. നേരത്തെ യു.ഡി.എഫ് കാഞ്ഞങ്ങാട് നഗരസഭാ ഭരണം നടത്തിയിരുന്ന കാലത്തെല്ലാം പദ്ധതി തുക പൂര്‍ണമായും ചെലവഴിച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്തെ ചെയര്മാന്മാരുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട നഗരസഭാ ചെയര്മാന് വി.വി രമേശന് ഭരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭയുടെ പദ്ധതി ഫണ്ട് ചെലവഴിക്കുന്നതിലുള്ള പാളിച്ച അംഗീകരിക്കാന്‍ കഴിയാത്തതും ഭരണപരമായ കഴിവില്ലായ്മയുമാണെന്നും യുഡി.എഫ് നഗരസഭാ അംഗങ്ങള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."