HOME
DETAILS

നീറ്റ്: അഭിജിത്ത് കണ്ണൂരിന്റെ ഒന്നാമന്‍

  
backup
June 06 2018 | 08:06 AM

%e0%b4%a8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0


ഇരിട്ടി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി പുന്നാട് സ്വദേശി അഭിജിത്തിന്. 13 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ 112ാം സ്ഥാനവും സംസ്ഥാന തലത്തില്‍ ഏഴാം സ്ഥാനവും കരസ്ഥമാക്കിയാണ് അഭിജിത്ത് കണ്ണൂരിന്റെ ഒന്നാമനായത്.
ഇരിട്ടി താലൂക്ക് ആശുപത്രിയില്‍നിന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി വിരമിച്ച പുന്നാട് നന്ദനം ഹൗസില്‍ കെ. രാജന്‍- കെ. രജിത ദമ്പതികളുടെ രണ്ട് മക്കളില്‍ ഒന്നാമനാണ് അഭിജിത്ത്. പുന്നാട് എല്‍.പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പാനൂര്‍ ചെണ്ടയാട് നവോദയ വിദ്യാലയത്തിലാണ് തുടര്‍പഠനം പൂര്‍ത്തിയാക്കിയത്.
എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയാണ് കോട്ടയം പാല ബ്രില്യന്റ് എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ എത്തിയത്.
കഴിഞ്ഞ തവണ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതിയെങ്കിലും 45000നു മുകളിലായിരുന്നു അഭിജിത്തിന്റെ സ്ഥാനം. എന്നാല്‍ നിരാശനായി പിന്തിരിയാതെ പഠിച്ചു പൊരുതിയാണ് അഭിജിത്ത് വിജയക്കുതിപ്പ് നടത്തിയത്. തിരുവനന്തപുരം മെഡി. കോളജിലോ സംസ്ഥാനത്തിന് പുറത്തോ പ്രവേശനം നേടണമെന്നാണ് ആഗ്രഹമെന്ന് അഭിജിത്ത് പറഞ്ഞു. ചാവശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അഭിരാമിയാണ് സഹോദരി. അഭിജിത്തിനെ 'നന്‍മ എഡ്യൂക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 16ന് അനുമോദിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

Kerala
  •  a month ago
No Image

അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം

uae
  •  a month ago
No Image

ഒമാന്‍, കുവൈത്ത് ജോയിന്റ് കമ്മിറ്റിയുടെ പത്താമത് യോഗം കുവൈത്തില്‍ നടന്നു

Kuwait
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: സർക്കാർ ഇടപെടൽ, ആവശ്യം ശക്തം

Kerala
  •  a month ago
No Image

മുൻകാല പ്രവാസി നാട്ടിൽ അന്തരിച്ചു

uae
  •  a month ago
No Image

വ്യാഴം, ശനി ദിവസങ്ങളില്‍ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലിസ്

oman
  •  a month ago