ഇ അഹമ്മദ് ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന നേതാവ്: കെ.വി തോമസ്
കാസര്‍കോട്: ന്യൂനപക്ഷങ്ങളുടെ അസ്തിത്വവും അഭിമാനവും ചോദ്യം ചെയ്യുന്ന വേളകളിലെല്ലാം പാര്‍ലമെന്റില്‍ ഇ അഹമ്മദ് നടത്തിയ പോരാട്ടങ്ങളാണ് ന്യൂനപക്ഷ വിഭാഗത്തിന്റെ വളര്‍ച്ചയ്ക്കും സുരക്ഷക്കും വലിയൊരളവില്‍ സഹായകരമായതെന്ന് മുന്‍ കേന്ദ്ര മന്ത്രി പ്രഫ.കെ.വി തോമസ് എം.പി. കാസര്‍കോട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഇ അഹമ്മദ്, ഹമീദലി ഷംനാട് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സംശുദ്ധിയെ കുറിച്ച് പറയുമ്പോഴെല്ലാം ഓര്‍ക്കപ്പെടുന്ന നാമമാണ് ഹമീദലീ ഷംനാടെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് എ.എം കടവത്ത് അധ്യക്ഷനായി. പി കരുണാകരന്‍ എം.പി, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ഷാഫി ചാലിയം, ഹകീം കുന്നില്‍, എം.സി ഖമറുദ്ധീന്‍, എ അബ്ദുല്‍ റഹ്മാന്‍ , എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ അബ്ദുല്ല, അബ്ദുല്ല മുഗു, ബഷീര്‍ വെള്ളിക്കോത്ത്, ലുക്ക്മാന്‍ തളങ്കര, കരുണ്‍ താപ്പ, സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, പി അബ്ദുല്ല ഹാജി പട്ട്‌ള, മുഹമ്മദ് കുഞ്ഞി ചായിന്റടി, എ.എ ജലീല്‍,പുണ്ടരികക്ഷ, മാഹിന്‍ കേളേട്ട് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
നീലേശ്വരം: ഇന്ത്യന്‍ യൂനിയന്‍ മുസ് ലീം ലീഗ് അഖിലേന്ത്യാ അധ്യക്ഷനായിരുന്ന ഇ അഹമ്മദിന്റെ അനുസ്മരണം സംഘടിപ്പിച്ചു. ലീഗ് നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സി.കെ.കെ മാണിയൂര്‍ അധ്യക്ഷനായി. പി മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നേല്‍, റഫീഖ് കോട്ടപ്പുറം, ഇബ്രാഹിം പറമ്പത്ത്, ഇസ്മാഈല്‍ തൈക്കടപ്പുറം, എം രാധാകൃഷ്ണന്‍ നായര്‍, പി രാമചന്ദ്രന്‍, കെ.വി ദാമോദരന്‍, ജോണ്‍ ഐമന്‍, റഹീം പുഴക്കര, കെ.പി കമാല്‍, എല്‍.പി റഷീദ്, ഇ.കെ റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."