ഹരിത പെരുമാറ്റച്ചട്ടം പ്രഖ്യാപനവുമായി ജില്ലാ ഭരണകൂടം
കണ്ണൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റിലെ എല്ലാ ഓഫിസുകളിലും ഹരിത പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നതിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാംപയിന്റെ ഭാഗമായി വലിയ തോതില്‍ പ്ലാസ്റ്റിക് സഞ്ചികളും ഡിസ്പോസബ്ള്‍ സാധനങ്ങളും നിയന്ത്രിക്കാനും സമൂഹത്തില്‍ അതേക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ബോര്‍ഡുകളും ബാനറുകളും തയാറാക്കാന്‍ ഫഌക്സിനു പകരം തുണി ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചത് വലിയ ചുവടുവയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് വളപ്പില്‍ കലക്ടര്‍ മീര്‍ മുഹമ്മദ് അലി വൃക്ഷത്തൈ നട്ടു. എ.ഡി.എം ഇ മുഹമ്മദ് യൂസുഫ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍, കലക്ടറേറ്റിലെ ജീവനക്കാര്‍ പങ്കെടുത്തു.
ജില്ലാ ഭരണകൂടം, ഹരിത കേരളം മിഷന്, ജില്ലാ ശുചിത്വമിഷന് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."