കാക്കടവ് തടയണയിലെ പാറപൊട്ടിക്കല്‍ പാലത്തിനു ഭീഷണിയാകുന്നു
ചീമേനി: ഏഴിമല നാവിക അക്കാദമിയിലേക്ക് ശുദ്ധജലമെത്തിക്കുന്നതിനായി കാക്കടവ് പുഴയില്‍ തടയണ നിര്‍മിക്കുന്നതിനായി വെടിമരുന്ന് ഉപയോഗിച്ച് പാറ പൊട്ടിക്കുന്നത് കാക്കടവ് പാലത്തിനും സമീപത്തെ വീടുകള്‍ക്കും ഭീഷണിയാകുന്നതായി ആക്ഷേപം. സ്ഥിരം കോണ്‍ക്രീറ്റ് തടയണ നിര്‍മിക്കുന്നതിനായി പാലത്തിനു താഴ്ഭാഗത്ത് പുഴക്ക് കുറുകെ വലിയ കുഴിയെടുക്കേണ്ടതുണ്ട്.
വലിയ പാറകള്‍ നിറഞ്ഞ പ്രദേശത്ത് ഇവ നീക്കം ചെയ്യുന്നതിനാണു വെടി പൊട്ടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വെടി പൊട്ടിയപ്പോള്‍ സമീപ പ്രദേശങ്ങള്‍ നടുങ്ങിയിരുന്നു. ഇതു കെട്ടിടങ്ങള്‍ക്കു വിള്ളല്‍ വീഴ്ത്താന്‍ കാരണമാകുന്നുണ്ടെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു. 20 വര്‍ഷത്തിലധികം പഴക്കമുള്ള പാലത്തിലുണ്ടാകുന്ന പ്രകമ്പനം സുരക്ഷാ ഭീഷണിയുയര്‍ത്തുന്നുമുണ്ട്. നേരത്തെ പുഴയില്‍ മീന്‍ പിടിക്കാന്‍ ഉപയോഗിച്ചിരുന്ന ചെറിയ പടക്കങ്ങള്‍ പോലും പാലത്തിന് ഭീഷണിയായതിനാല്‍ നിരോധിച്ചിരുന്നു.
അതേ സമയം ഉഗ്ര ശബ്ദത്തിലുള്ളെ വെടി പൊട്ടിക്കല്‍ അധികൃതര്‍ തന്നെ നടത്തുന്നതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."