മെഡിക്കല്‍ കോളജിലെ ബി ഓപ്പറേഷന് തിയറ്ററിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി
തിരുവനന്തപുരം: വാര്‍ഷിക മെയിന്റനന്‍സിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഭാഗികമായി അടച്ചിടുന്ന ബി. ഓപ്പറേഷന് തിയറ്ററിന് പകരം സംവിധാനം ഏര്‍പ്പെടുത്തിയെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട്.
സിവില്‍, ഇലക്ട്രിക്കല്‍, പ്ലമ്പിങ് വിഭാഗങ്ങളിലെ കേടുപാടുകള്‍ തീര്‍ക്കുന്നതിനു വേണ്ടിയാണ് എല്ലാവര്‍ഷവും ഓപ്പറേഷന് തിയറ്റുകള്‍ അടച്ചിടുന്നത്. അത്യാവശ്യ ശസ്ത്രക്രിയകള്‍ക്ക് ഒരു തടസവും ഉണ്ടാകാത്ത വിധത്തിലാണ് പകരം സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നു മുതല്‍ നാലാഴ്ച കാലയളവിലാണ് ബി. തിയറ്റര്‍ അടച്ചിടുന്നത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ക്യാഷ്വാലിറ്റി ഓപ്പറേഷന് തിയറ്റര്‍ കോംപ്ലക്സും എ, ബി ഓപ്പറേഷന് തിയറ്റര്‍ കോംപ്ലക്സുകളുമാണുള്ളത്. ഇതുകൂടാതെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലും ഓപ്പറേഷന് തിയറ്റര്‍ കോംപ്ലക്സുണ്ട്. കാര്‍ഡിയോ തൊറാസിക്, ഇ.എന്‍.ടി വിഭാഗങ്ങളിലെ ശസ്ത്രക്രിയകളാണ് പ്രധാനമായും ബി തിയറ്ററില്‍ ചെയ്യുന്നത്. ഇത്തരം ശസ്ത്രക്രിയകകളാണ് എ ഓപ്പറേഷന് തിയറ്റര്‍ കോംപ്ലക്സില്‍ മാറ്റുന്നത്. മെയിന്റനന്‍സ് ജോലികള്‍ എത്രയും വേഗം ചെയ്ത് അണുവിമുക്തമാക്കിയതിനുശേഷം തിയറ്റര്‍ പ്രവര്‍ത്തനസജ്ജമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."