മുനവിര്‍ വിദ്യാഭ്യാസ സമുച്ചയ ഉദ്ഘാടന പരിപാടിക്ക് പരിസ്ഥിതി സന്ദേശത്തോടെ തുടക്കമായി
തൃക്കരിപ്പൂര്‍: പരിസ്ഥിതി സന്ദേശമെത്തിച്ച് മുനവിര്‍ വിദ്യാഭ്യാസ സമുച്ചയ ഉദ്ഘാടന പരിപാടിക്ക് തുടക്കമായി. നാലുകോടിയിലധികം രൂപ ചെലവഴിച്ചു നിര്‍മിച്ച അത്യാധുനിക പഠന സംവിധാനത്തോടെയുള്ള മുനവ്വിര്‍ വിദ്യാഭ്യാസ സമുച്ചയത്തിന്റെ ഉദ്ഘാടനം ജൂലൈ എട്ടിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ലോകപരിസ്ഥിതി ദിനമായ ഇന്നലെ കാസര്‍കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ മുനവിര്‍ പരിധിയിലെ ആയിരത്തോളം വീടുകളില്‍ ഫലവൃക്ഷ ത്തൈകള്‍ നട്ടുപിടിപ്പിച്ചും വീടുകളില്‍ പരിസ്ഥിതി സന്ദേശമറിയിച്ചും വേറിട്ട പരിപാടിക്ക് തുടക്കം കുറിച്ചു.
മുനവിര്‍ വിദ്യാഭ്യാസ സമുച്ചയ പരിസരത്ത് ഫലവൃക്ഷത്തൈ നട്ട് സയ്യിദ് അലവി തങ്ങള്‍, മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുനവിര്‍ പരിപാലന കമ്മിറ്റി ചെയര്‍മാന്‍ കെ.പി അബൂബക്കര്‍ അധ്യക്ഷനായി. സയ്യിദ് ടി.കെ പൂക്കോയതങ്ങള്‍, സ്വാഗത സംഘം ഭാരവാഹികളായ ബഷീര്‍ കുന്നുമ്മല്‍, യു.പി ശരീഫ്, വി.പി.പി അബ്ദുറഹീം ഹാജി, സി.കെ സെയ്ത് ഹാജി, എം.ഇ.സി കുവൈറ്റ് കമ്മറ്റി പ്രതിനിധികളായ സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍, പി.പി ഇബ്രാഹിം, എ. അഷ്‌റഫ്, മിസ്ഹബ് മാടമ്പില്ലത്ത്, ഇബ്രാഹിം ഹാജി മലേഷ്യ, സി. അബ്ദുറഹീം ഹാജി ദുബൈ, ഇബ്രാഹിം തട്ടാനിച്ചേരി, യൂസഫ് ആനച്ചാല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."