എം.പി മന്ത്രിക്ക് കത്തു നല്കി
കൊല്ലം: ജില്ലയില്‍ മന്ത്രിതലത്തില്‍ വിളിച്ചു ചേര്‍ക്കുന്ന വികസന പ്രവര്‍ത്തന അവലോകന യോഗങ്ങളില്‍ നിന്നും ലോക്സഭാംഗത്തെ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന് എം.പി, ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി. ജെ. മേഴ്സിക്കുട്ടിയമ്മയ്ക്ക് കത്തു നല്കി.
മന്ത്രിതലത്തില്‍ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങള്‍ അറിയിക്കാതിരിക്കുകയോ അറിയിക്കുന്നവ തന്നെ പങ്കെടുക്കാന്‍ കഴിയാത്ത തരത്തില്‍ യോഗദിവസം രാവിലെ മാത്രം അറിയിക്കുകയും ചെയ്യുന്ന പ്രവണത പുനഃപരിശോധിക്കണം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷണിക്കേണ്ടവരുടെ പേരുവിവരം മന്ത്രി ഓഫിസില്‍ നിന്നു തയാറാക്കിയാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. പ്രസ്തുത പട്ടികയില്‍ ലോക്സഭാംഗത്തിന്റെ പേര് ഒഴിവാക്കിയത് ക്രമവിരുദ്ധമാണ്.
സര്‍ക്കാര്‍ പരിപാടികളില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാനുള്ള സഹിഷ്ണുത സര്‍ക്കാര്‍ കാണിക്കണം. ലോക്സഭാംഗമെന്നുള്ള നിലയില്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലും അവലോകന യോഗങ്ങളിലും പങ്കെടുക്കുവാനുള്ള അവകാശമുണ്ട്. എം.എല്‍.എമാരും മേയറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ക്ഷണിച്ച യോഗത്തില്‍ പ്രദേശത്തെ എം.പി യെ ഒഴിവാക്കിയത് വ്യവസ്ഥാപിതമായ കീഴ്വഴക്കങ്ങളുടെയും നിയമപരമായ അവകാശത്തിന്റെയും ലംഘനം കൂടിയാണെന്നും എന്‍.കെ പ്രേമചന്ദ്രന് എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."