പുഴമുടിയിലെ മദ്യശാല; വിദ്യാര്‍ഥികള്‍ക്ക് വെല്ലുവിളിയെന്ന്
കല്‍പ്പറ്റ: പുഴമുടിയില്‍ പുതുതായി ആരംഭിച്ച ബീവറേജ് ഔട്ട്ലെറ്റ് കല്‍പ്പറ്റ ഗവ. കോളജിന്റെയും ക്രിസ്തുരാജ സ്കൂളിന്റെയും സമാധാനാന്തരീക്ഷത്തിന് വിലങ്ങുതടിയാവുമെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി.
ഏഴുപത് ശതമാനത്തിലധികം വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന ജില്ലയിലെ പ്രധാന കലാലയമാണ് ഗവ. കോളജ്. കൂടാതെ ഇതിന് സമീപത്തായി കോളജിന്റെ ലേഡീസ് ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളാരം കുന്നിലെ ഒറ്റപ്പെട്ട സ്ഥലത്ത് പ്രവര്‍ത്തിച്ചു വരുന്ന ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ ബീവറേജ് ഔട്ട്ലറ്റ് സുരക്ഷിതത്വത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയേറെയാണ്.
സാമൂഹ്യ വിരുദ്ധരുടെ അതിക്രമങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടാവാനുള്ള സാഹചര്യവും നിലനില്ക്കുന്നു.
വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയാത്ത സാഹചര്യം നിലനില്ക്കുകയാണങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."