പരിസ്ഥിതി ദിനം ആചരിച്ചു
ചാവക്കാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാലയൂര്‍ ബദ്‌രിയ്യ ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യക്ഷത്തൈ നടീല്‍ ഖത്തീബ് സിദ്ദീഖ് ബദ്‌രി, പ്രസിഡന്റ് ഉമര്‍ ഹാജി കോനായില്‍, സെക്രട്ടറി സി.എം. മുജീബ്, നൗഷാദ് തെക്കുപുറം, കെ.വി. ബഷീര്‍, ഹാഫിള് ഉസ്മാന്‍ മുസ്ലിയാര്‍ ,ആരിഫ് പാലയൂര്‍ നേതൃത്വം നല്‍കി.
പുന്നയൂര്‍: അകലാട്- എം.ഐ.സി ഇംഗ്ലീഷ് സ്‌കൂള്‍ നടപ്പിലാക്കിയ 'ഭൂമിക്ക് തണലായി ഒരു വീട്ടില്‍ ഒരു മരം'പദ്ധതി സ്‌കൂള്‍ മാനേജര്‍ കെ.വി ഷാനവാസ് ഉദ്ഘാടനംചെയ്തു.പ്രിന്‍സിപ്പല്‍ ഡോ. എം.എസ്. പ്രഭാകരന്‍ അധ്യക്ഷനായി.
ത്രീസ്റ്റാര്‍ കുഞ്ഞിമുഹമ്മദ് ഹാജി, പി.വി. കുഞ്ഞിമുഹമ്മദ്, കുഞ്ഞി മുഹമ്മദ്ഹാജി എടക്കര, അബ്ദുള്‍ ഗഫൂര്‍ ബാഖവി, ഹാരിസ് മൊയ്തുട്ടി, ഷബീര്‍ ജലീല്‍, എ.എം. ഷൈമ സംസാരിച്ചു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വൃക്ഷ തൈ വിതരണം ചെയ്തു.
ചാവക്കാട്: യൂത്ത് കോണ്‍ഗ്രസ് പാലയൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷതൈനട്ടു. ചാവക്കാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തബ്ഷീര്‍ മഴുവഞ്ചേരി, അനീഷ് പാലയൂര്‍, എ.ടി. മുഹമ്മദാലി എന്നിവര്‍ നേതൃത്വം നല്‍കി.
പുന്നയൂര്‍: അകലാട് കോണ്‍ഗ്രസ് 38 ാംബൂത്ത് കമിറ്റിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഇ.പി. ഫസലു സ്മാരക ബസ്റ്റോപ്പ് പരിസരം വ്യത്തിയാക്കി ബൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിടുകളില്‍ ഒരു തണല്‍ മര തൈ നടീല്‍ എന്ന പദ്ധതിക്ക് തുടക്കമിട്ടു. ബൂത്ത് പ്രസിഡന്റ് ടി.വി മുജിബ് റഹ്മാന്‍, മണ്ഡലം സെക്രട്ടറി നജിബ് അഞ്ചിങ്ങല്‍, മുന്‍ ബൂത്ത് പ്രസിഡന്റ് ഇ.പി ഫഹദ് പി.കെ. ഷുക്കൂര്‍, എ.എ. മുബഷിര്‍ നേതൃത്വം നല്‍കി
ചാവക്കാട്: തിരുവത്ര പുത്തന്‍ കടപ്പുറം സൂര്യ കലാകായിക സാംസ്‌കാരികവേദിയുടെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കണ്ടല്‍ ചെടി നടല്‍, തണല്‍ മരംനടല്‍, തൈകള്‍ വിതരണംചെയ്തു.
നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ് ഉദ്ഘാടനംചെയ്തു. വേദി പ്രസിഡന്റ്് പി.എ. സെയ്തുമുഹമ്മദ് അധ്യക്ഷനായി. കെ.എം.അലി, കെ.കെ.മുബാറക്, സൂര്യ മെമ്പര്‍മാരായ പി.എ. ഷറഫുദ്ധീന്‍, എ.എ.കലാം, എ.ഐ. ഹിഷാം, കെ.എം. സെക്കരിയ്യ, ഷാനു അസീസ്, കെ.എച്ച്. അയ്യൂബ്, പി.എ, ഫൈസല്‍, കെ.കെ. അലി, പി.എ. നസീര്‍, ഹാഷിം, പി.കെ.മോഹനന്‍, റൗഫ് മുട്ടില്‍, ഷംസീര്‍, പങ്കെടുത്തു.
ചാവക്കാട്: മണത്തല മണത്തല ഗവ. സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പി.കെ. അബ്ദുള്‍കലാം അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ കെ.വി അനില്‍കുമാര്‍ പരിസ്ഥിതിദിനസന്ദേശം നല്‍കി.
സംസ്ഥാന ഫോറസ്ട്രി വകുപ്പില്‍ നിന്നും മുനിസിപ്പാലിറ്റിയില്‍ നിന്നും നല്‍കിയ ആയിരത്തോളം വൃക്ഷ ത്തൈകളുടെ വിതരണം അലി ഫരീദ് നിര്‍വഹിച്ചു. പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ എ.എസ്. രാജു നന്ദിപറഞ്ഞു.
മന്ദലാംകുന്ന്: പി.ടി.എ പ്രസിഡന്റ് പി.കെ സൈനുദ്ധീന്‍ ഫലാഹി അധ്യക്ഷനായി. വിദ്യാര്‍ഥികള്‍ക്ക് വിത്തും തൈകളും വിതരണം ചെയ്തു. ഒ.എസ്.എ യുടെ നേതൃത്വത്തില്‍ ചെയ്യുന്ന കൃഷിക്കുള്ള തൈകള്‍ പ്രസിഡന്റ് പി.എ നസീര്‍ പി.ടി.എ പ്രസിഡന്റും പ്രധാന അധ്യാപിക പി.ടി ശാന്തക്കും നല്‍കി. തൈ നടീല്‍ പുന്നയൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ്് പി.എ ലിയാഖത്ത് നിര്‍വഹിച്ചു. മുന്‍ പ്രധാന അധ്യാപിക സി.എസ് സുജാത പരിസ്ഥിതി ദിന സന്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."