ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
പെരിന്തല്‍മണ്ണ: ഒന്നേകാല്‍ കിലോ കഞ്ചാവുമായി മലബാറിലെ കഞ്ചാവ് മാഫിയാ തലവനും കൂട്ടാളിയും പിടിയിലായി. മലബാര്‍ ഭാഗങ്ങങ്ങളിലെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്പന നടത്തുന്നതിനായി ആന്ധ്രയില്‍നിന്നു കൊണ്ടുവന്ന 1.200 കിലോ കഞ്ചാവുമായി നിരവധി കഞ്ചാവു കേസുകളിലെ പ്രതിയും ജയില്‍ ശിക്ഷയനുഭവിച്ചവരുമായ അങ്ങാടിപ്പുറം ചെരക്കാപറമ്പ് പള്ളിപ്പുറം മുഹമ്മദാലി എന്ന ആലിപ്പു (40), പാതാരി താജുദ്ദീന് (33) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി സുരേഷ്കുമാര്‍, എ.എസ്.പി സുജിത് ദാസ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ജില്ലയിലെ ചില്ലറ വില്പനക്കാര്ക്കു കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതില്‍ പ്രധാന കണ്ണിയാണ് മുഹമ്മദലി.
ആലിപ്പുവിന്റെ പേരില്‍ പെരിന്തല്‍മണ്ണ, കൊളത്തൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട് എന്നിവിടങ്ങളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ എട്ടു കിലോഗ്രാം കഞ്ചാവുമായി പെരിന്തല്‍മണ്ണയില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയതാണ്. കൊളത്തൂര്‍ ഓണപ്പുടയില്‍ അടിവാരത്തുവച്ചാണ് ഇരുവരെയും കൊളത്തൂര്‍ എസ്.ഐ പി. വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതികളെ പെരിന്തല്‍മണ്ണ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി സുരേഷ്കുമാര്‍, എ.എസ്.പി സുജിത്ദാസ് ഐ.പി.എസ്, സി.ഐ സാജു കെ. അബ്രഹാം, കൊളത്തൂര്‍ എസ്.ഐ വിഷ്ണു, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സി.പി മുരളീധരന്, പി.എന്‍ മോഹനകൃഷ്ണന് എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."