പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന ബോധവത്കരണ പരിപാടി നടത്തി
പാലക്കാട് : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിഷ്‌കരിച്ച വിള ഇന്‍ഷൂറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയെ കര്‍ഷകര്‍ക്കു പരിചയപ്പെടുത്തുവാന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കേരള കൃഷി കര്‍ഷക ക്ഷേമ വകുപ്പ് , ആത്മ, ഇന്ത്യന്‍ ഇന്‍സിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ച് എന്നിവയുടെ സഹകരണത്തോടെ പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രമാണ് പരിപാടി സംഘടിപ്പിച്ചത്. വിള ഇന്‍ഷൂറന്‍സ് പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയുടെ സവിശേഷതകള്‍ ക്ലാസില്‍ ചര്‍ച്ച ചെയ്യുകയും കര്‍ഷകരുടെ വിവിധ സംശയങ്ങള്‍ക്ക് മറുപടി നല്കുകയും ചെയ്തു.
വിള ഇന്‍ഷൂറന്‍സ് ചര്‍ച്ചാ ക്ലാസിന് കാര്‍ഷിക ഇന്‍ഷൂറന്‍സ് കമ്പനി ഡെപ്യൂട്ടി മാനേജര്‍ ശ്യാംകുമാര്‍ നേതൃത്വം നല്കി. ഉച്ചക്കഴിഞ്ഞ് നടന്ന ക്ലാസില്‍ ഐ ഐ എച്ച് ആറിലെ ശാസ്ത്രജ്ഞര്‍ പങ്കെടുത്തു. കേരളത്തിലെക്കനുയോജ്യമായ വിവിധ ഇനം പഴം പച്ചക്കറി ഇനങ്ങള്‍ പരിചയപ്പെടുത്തിയ പരിപാടിയില്‍ കേരളത്തില്‍ പൂ കൃഷിയുടെ സാധ്യതകളെക്കുറിച്ച് പ്രതിപാദിച്ചു.
ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എ ഗീത അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേന്ദ്ര സര്‍ക്കാറിന്റെ ജനിതക സംരക്ഷണ പുരസ്‌കാരത്തിന് അര്‍ഹരായ ജില്ലയിലെ കര്‍ഷകരായ ബെന്നി മാത്യു, പി കൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കാര്‍ഷിക മേഖലയെ പ്രതിപാദിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനവും ഇതോടനുബന്ധിച്ച് നടന്നു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. എം സി നാരായണന്‍കുട്ടി, അസോസിയേറ്റ് പ്രൊ: ഡോ. ഇസ്രയേല്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി ബിന്ദു, പാലക്കാട് നഗരസഭ അംഗം വി രഞ്ജിത്ത്, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം ഡി തിലകന്‍, കേരള കര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. അലക്‌സാണ്ടര്‍ ജോര്‍ജ്ജ്, പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രം പ്രൊഫ, ഡോ. എം എല്‍ ജ്യോതി എന്നിവര്‍ സംസാരിച്ചു. അഞ്ഞൂറോളം കര്‍ഷകരും 150 കൃഷി ശാസ്ത്രജ്ഞരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."