HOME
DETAILS
MAL
ഏക സിവില്‍കോഡ് ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളി: അബ്ദുല്ല മാസ്റ്റര്‍
backup
July 03 2016 | 09:07 AM
പാലക്കാട് : രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള സ്റ്റേറ്റ് മൈനോരിറ്റി പ്രൊഫഷണല്‍ മാനേജ്മെന്റ് അസ്സോസിയേഷന് ജനറല്‍ സെക്രട്ടറി സി.കെ. അബ്ദുള്ള മാസ്റ്റര്‍ പറഞ്ഞു. ഭരണഘടനയുടെ നാല്‍പ്പത്തിനാലാം വകുപ്പില്‍ നിര്‍ദ്ദേശ തത്വങ്ങള്‍ ഉള്‍പ്പെടുത്തുന്നതാണ്. ഏകീകൃത സിവില്‍ കോഡ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തി നിയമങ്ങള്‍ക്ക് പകരം ഏകീകൃത വ്യക്തി നിയമമെന്നതാണ് നിര്‍ദ്ദേശം. വിവാഹം, സ്വത്തവകാശം, മരണാനന്തര കര്‍മ്മങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ മത വ്യത്യാസമില്ലാതെ പൊതു നിയമം നടപ്പാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ധേശിക്കുന്നത്. ഇതിനെതിരെ എല്ലാ ന്യൂനപക്ഷ സമുദായങ്ങളും രംഗത്തു വരണമെന്നും അദ്ധേഹം പത്രകുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."