HOME
DETAILS
MAL
മുഖ്യമന്ത്രി പിണറായിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളിയെ അബുദാബി കമ്പനി പിരിച്ചുവിട്ടു
backup
June 06 2018 | 13:06 PM
കോതമംഗലം: മുഖ്യമന്ത്രി പിണറായിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മലയാളിയെ കമ്പനി ജോലിയില്‍നിന്നു പിരിച്ചുവിട്ടു. കോതമംഗലം സ്വദേശി കൃഷ്ണകുമാരന്നായരെയാണ് ഗള്‍ഫ് കമ്പനി പിരിച്ചുവിട്ടത്.
അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓയില്‍ കമ്പനിയിലാണ് ഇയാള്‍ ജോലിചെയ്തിരുന്നത്. ഫേസ്ബുക്കിലൂടെ കൃഷ്ണകുമാരന്‍ നായര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ആര്‍എസ്എസുകാരനാണ് താനെന്ന് ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. താന്‍ ജോലി ഉപേക്ഷിച്ച് പഴയ ആയുധങ്ങള്‍ വൃത്തിയാക്കി കേരളത്തിലെ മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു വെളിപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."