മണ്ണാര്‍ക്കാട്ടെ നഗര വികസനം; നവമ്പര്‍ മാസത്തോടെ തുടങ്ങും
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരത്തില്‍ തുടങ്ങിയ ഓപ്പറേഷന് അനന്തയുടെ ഭാഗമായുളള റോഡ് വികസനം നവമ്പര്‍ മാസത്തോടെ തുടങ്ങാന്‍ കഴിയുമെന്ന് ദേശീയ പാത അധികൃതര്‍ ഇന്നലെ മിനിസിവില്‍ സ്റ്റേഷനില്‍ നടന്ന താലൂക്ക് സഭയില്‍ അറിയിച്ചു. ആസ്പത്രിപ്പടി, ടിപ്പുസുല്‍ത്താന്‍ റോഡ് ജംഗ്ഷന്, പി.ഡബ്ലിയുഡി ഓഫീസ് മുന്‍വശം എന്നിവിടങ്ങളില്‍ റോഡുകള്‍ ഉയര്‍ത്തും. കൂടാതെ റോഡില്‍ ആവശ്യമായ കലുങ്കുകള്‍ നിര്‍മ്മിക്കുമെന്നും നഗരത്തില്‍ പരിപൂര്‍ണ്ണ റോഡ് വികസനമാണ് നടപ്പാക്കുകയെന്നും ദേശീയപാത അധികൃതര്‍ പറഞ്ഞു. ഇതിനായി 10.5 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. 50 ലക്ഷം കൊണ്ട് വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തികള്‍ തീര്‍ക്കാനും ധാരണയായി. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി നഗരത്തില്‍ 660 ഓട്ടോറിക്ഷകള്‍ക്ക് മാത്രം പെര്‍മിറ്റ് നല്‍കും. നഗരത്തില്‍ ആവശ്യമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി നഗരസഭാ ചെയര്‍പേഴ്സണ്‍ എം.കെ സുബൈദയുടെ നേതൃത്വത്തിലുളള പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തി. താലൂക്ക് സഭയില്‍ പങ്കെടുക്കാത്ത വകുപ്പ് തല ഉദ്ദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനും സമിതി തീരുമാനിച്ചു. യോഗത്തില്‍ അഡ്വ.എന്‍ ഷംസുദ്ദീന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി.അച്ചുതന് നായര്‍, തഹസില്‍ദാര്‍, ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."