HOME
DETAILS
MAL
സോമന് ആരോഗ്യമന്ത്രിയെ കാത്തിരിക്കുന്നു കൊവിഡ് പ്രതിരോധത്തിന്റെ ചിരട്ടശില്പം സമ്മാനിക്കാന്‍
backup
April 09 2020 | 02:04 AM
കോതമംഗലം: സോമന് കാത്തിരിക്കുകയാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന്റെ വിജയഗാഥ പറയുന്ന ചിരട്ടശില്പം ആരോഗ്യമന്ത്രിക്ക് നല്കാന്. കോതമംഗലം പനിച്ചയം പാലച്ചുവട്ടില്‍ പി.കെ സോമന് നാളുകളെടുത്താണ് ചിരട്ടയില്‍ 'കൊറോണയും പ്രതിരോധവും' എന്ന ശില്‍പ്പം പണിതീര്‍ത്തത്. കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് നേരിട്ട് ശില്പം കൈമാറണമെന്നാണ് സോമന്റെ ആഗ്രഹം. തടവിലാക്കപ്പെട്ട കൊവിഡ് വൈറസും അതിനു കാവല്‍ നില്ക്കുന്ന മാസ്ക് ധരിച്ച തോക്ക് ധാരിയായ പൊലിസും തൊട്ടടുത്തു സ്ഥാപിച്ച വലിയ സാനിറ്റെസറും ടാപ്പും കൈകളും അടങ്ങുന്നതാണ് കൊവിഡ് കാലത്ത് സോമന് തീര്‍ത്ത ശില്പം.
ചിരട്ടയില്‍ വിരല്‍ കൊണ്ട് വിസ്മയരൂപങ്ങള്‍ കൊത്തുന്ന സോമന് കൊവിഡ് പ്രതിരോധത്തിന്റെ അടച്ചുപൂട്ടലിന്റെ ദിവസങ്ങളിലണ് ഈ ശില്പം തീര്‍ത്തത്.
മൂന്നു വര്‍ഷം മുന്‍പുണ്ടായ ഒരപകടത്തില്‍ ജീവിതം വഴിമുട്ടിയപ്പോഴാണ് വീട്ടിലുള്ള ചിരട്ടകളില്‍ തന്റെ കരവിരുത് പരീക്ഷിച്ചത്. ഭാര്യ രാജമ്മയുടെയും മക്കളായ സരിതയുടേയും സരിലിന്റെയും പ്രോത്സാഹനത്തിലാണ് തന്റെ ശാരീരിക ബുദ്ധിമുട്ട് മറന്ന് സോമന് ഓരോ ശില്പവും പൂര്‍ത്തിയാക്കുന്നത്.
പക്ഷികളുടെയും മൃഗങ്ങളുടെയും രൂപങ്ങള്‍, ഫ്ളവര്‍ ബേസുകള്‍, ടേബിള്‍ ലാമ്പുകള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ സോമന് തന്റെ കരവിരുതിലൂടെ നിര്‍മിച്ചു. ഇവ കൈരളി ഹാന്‍ഡി ക്രാഫ്റ്റുകളിലൂടെയും വിവിധ പ്രദര്‍ശന മേളകളിലൂടെയും വിറ്റഴിച്ചാണ് ജീവിത ചെലവിനുളള പണം കണ്ടെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."