HOME
DETAILS

ഗ്വാട്ടിമാല അഗ്നിപര്‍വത സ്‌ഫോടനം: മരണ സംഖ്യ 75 ആയി, 200 പേരെ കാണാനില്ല

  
backup
June 06 2018 | 22:06 PM

%e0%b4%97%e0%b5%8d%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b2-%e0%b4%85%e0%b4%97%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5-2

ഗ്വാട്ടിമാല സിറ്റി: ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നി പര്‍വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. 200 പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. നിരവധി പേര്‍ ഇപ്പോഴും അഗ്നിപര്‍വത സഫോടനത്തിലെ ചാരത്തിലും ചളിയിലും കുടുങ്ങിയിട്ടുണ്ട്.
ചൊവ്വാഴ്ച അഗ്നിപര്‍വതത്തിന്റെ തെക്കന്‍ ഭാഗത്തു നിന്ന് ഉരുകിയ പാറകളുടെ പ്രവാഹവും പ്രക്ഷുബ്ധമായ വായു പുറപ്പെട്ടതും രക്ഷാപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തി. ഞായറാഴ്ചയുണ്ടായ അഗ്നിപവര്‍ത സ്‌ഫോടനം 17 ലക്ഷം പേെരയാണ് ബാധിച്ചത്. 3,000 പേരെ ഒഴിപ്പിച്ചു.
അഗ്നിപര്‍വത സ്‌ഫോടനം വീണ്ടുമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഗ്വാട്ടിമാല നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സിസ്‌മോളജി തലവന്‍ ഇഡ്ഡി സാഞ്ചസ് പറഞ്ഞു.
ഗ്വാട്ടിമാലയില്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ അഗ്നിപര്‍വത സ്‌ഫോടനമാണ് ഞായറാഴ്ചയുണ്ടായത്. തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിയില്‍നിന്ന് 40 കി.മീറ്റര്‍ അകലെ തെക്കുപടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വതമാണു ഫ്യൂഗോ. പുലര്‍ച്ചെയാണ് പര്‍വതത്തില്‍നിന്ന് ലാവാ പ്രവാഹം ആരംഭിച്ചത്.
തുടര്‍ന്ന് പാറക്കെട്ടുകള്‍ പൊട്ടിത്തെറിച്ചു പുറത്തേക്കു പ്രവഹിച്ച ലാവയില്‍ സമീപ പ്രദേശങ്ങളിലെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. സംഭവത്തില്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. പ്രസിഡന്റ് ജിമ്മി മോറല്‍സ് രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും സജീവമായ അഗ്നിപര്‍വതമാണ് ഫ്യൂഗോ. ഏറ്റവുമൊടുവില്‍ 1974ലാണ് പര്‍വതത്തില്‍ വലിയ സ്‌ഫോടനമുണ്ടായത്. എന്നാല്‍, അന്ന് ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരിയിലും പര്‍വതത്തില്‍ ചെറിയ തോതില്‍ സ്‌ഫോടനമുണ്ടായി. 1902ല്‍ ഗ്വാട്ടിമാലയിലെ സാന്റ മരിയ പര്‍വതത്തിലുണ്ടായ സ്‌ഫോടനത്തില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago