വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം താല്കാലികമെന്ന് ബെഹ്റ
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ താല്കാലിക ചുമതല മാത്രമേ തനിക്കുള്ളൂവെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ജേക്കബ് തോമസ് അവധിയിലാണ്. അദ്ദേഹം തിരിച്ചെത്തിയാല്‍ സ്ഥാനം അദ്ദേഹത്തിന് കൈമാറുമെന്നും ഡി.ജി.പി അറിയിച്ചു. തനിക്ക് താല്കാലിക ചുമതല മാത്രമാണ് നല്‍കിയിരിക്കുന്നത്. അദ്ദേഹം തിരികെ വന്ന് അധികാരമേല്ക്കുമോയെന്ന് തനിക്ക് പറയാന്‍ കഴിയില്ലെന്നും ബെഹ്റ പറഞ്ഞു.
മുന്‍ മന്ത്രി എ.കെ.ശശിന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തും. മികച്ച ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നതെന്നും ഡി.ജി.പി അറിയിച്ചു.
വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധിയില്‍ പ്രവേശിക്കുന്നതായി അറിയിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരിക്കുന്നത് എന്നാണ്് സൂചന. ഹൈക്കോടതിയില്‍ നിന്നുള്ള തുടര്‍ച്ചയായ വിമര്‍ശനവും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധവും കണക്കിലെടുത്താണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."