HOME
DETAILS

കൊവിഡ് 19 ഗൾഫ് നാടുകളിൽ രോഗബാധിതരുടെ എണ്ണം കൂടുന്നു; സർക്കാർ കാരുണ്യം പ്രതീക്ഷിച്ച് പ്രവാസികൾ

  
backup
April 09 2020 | 10:04 AM

covid-gulf-issue-and-problems-2020


ജിദ്ദ: ഗള്‍ഫ് നാടുകളില്‍ രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആശങ്കയ്ക്ക് ഇടയിലും സര്‍ക്കാര്‍ കാരുണ്യം പ്രതീക്ഷിച്ച് പ്രവാസി ഇന്ത്യക്കാര്‍.
കൊവിഡ് 19 വ്യാപനം കാരണം സഊദിയടക്കം നിരവധി രാജ്യങ്ങള്‍ വിദേശത്ത് നിന്ന് അവരുടെ പൗരന്മാരെ തിരികെകൊണ്ടുവരുന്നുണ്ടെങ്കിലും ഗള്‍ഫ് നാടുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ കൊണ്ടുപോകാന്‍ ഇനിയും നടപടികളൊന്നുമായില്ല. ഇതിനുള്ള സമ്മര്‍ദ്ദങ്ങളൊന്നും പ്രവാസി സംഘടനകളില്‍ നിന്നോ മറ്റോ ഉയരുന്നില്ലെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.

കൂട്ടായ സമ്മര്‍ദ്ദങ്ങളുണ്ടായാല്‍ ഇക്കാര്യത്തില്‍ അനുകൂല സമീപനം ഉണ്ടാകാനുള്ള സാധ്യത അധികൃതര്‍ തള്ളുന്നുമില്ല. പ്രവാസികളെ നാട്ടിലയക്കുന്നതിനുള്ള സംവിധാനങ്ങളുമായി സഊദി മാനവശേഷി മന്ത്രാലയം അതിന്റെ വെബ്സൈറ്റുകള്‍ പരിഷ്‌കരിച്ചിട്ടുമുണ്ട്.

സഊദിയില്‍ കൊവിഡ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുകയും അടുത്ത മാസങ്ങളില്‍ അത് രണ്ട് ലക്ഷത്തോളമെത്തിയേക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. അതിനിടെ നിരവധി കമ്പനികള്‍ ജോലിക്കാരെ പിരിച്ചുവിടുകയോ അനിശ്ചിതകാലത്തേക്ക് ലീവ് നല്‍കുകയോ ചെയ്തു. തങ്ങളെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കുമോ എന്നാവശ്യപ്പെട്ട് നിരവധി പേര്‍ ഇന്ത്യന്‍ എംബസിയെ ദിനേനെ ബന്ധപ്പെട്ടുവരികയുമാണ്.

ഗര്‍ഭിണികളെയും കുട്ടികളെയും പ്രായമായവരെയും നാട്ടിലയക്കണമെന്ന ആവശ്യവും പ്രവാസികളില്‍ നിന്നുയരുന്നുണ്ട്. കൊവിഡ് വ്യാപനം കാരണം ഇവരെയൊന്നും പുറത്തിറക്കരുതെന്നാണ് സഊദി ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേ സമയം സഊദി അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ അവരുടെ പൗരന്മാരെ വിവിധ രാജ്യങ്ങളില്‍ നിന്ന് ഒഴിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഗര്‍ഭിണികള്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ഈ രീതി കേന്ദ്രസര്‍ക്കാറും സ്വീകരിക്കണമെന്നാണ് പ്രവാസികള്‍ പറയുന്നത്.

നിലവില്‍ സഊദിയിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ നിരവധി ഇന്ത്യക്കാര്‍ ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസ് കാത്തുകഴിയുന്നുണ്ട്. ഇവരെയൊക്കെ ഇന്ത്യയിലേക്കയക്കാന്‍ കൊവിഡിന്റെ ആദ്യഘട്ടത്തില്‍ തന്നെ സഊദി സര്‍ക്കാര്‍ തയ്യാറായതായി നേരത്തെ സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ലോക്ഡൗണിന്റെ പേരില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ നീക്കങ്ങളുണ്ടായില്ല എന്നാണ് ആക്ഷേപം. അവരില്‍ ചിലര്‍ ജാമ്യത്തിലിറങ്ങിയെങ്കിലും മറ്റുള്ളവരെല്ലാം ഇപ്പോഴും ജയിലുകളില്‍ തന്നെ തുടരുകയാണ്. അതിനിടെ സാമ്പത്തിക കുറ്റകൃത്യങ്ങളടക്കമുള്ള സ്വകാര്യ അവകാശങ്ങളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരെ എത്രയും പെട്ടെന്ന് വിട്ടയക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിടുകയും ചെയ്തിരിക്കുന്നു. നിരവധി ഇന്ത്യക്കാര്‍ക്ക് ഈ രാജകാരുണ്യം ആശ്വാസമാവും.

അവശ്യ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് വിമാനസര്‍വീസുകള്‍ നടത്താന്‍ സഊദി അറേബ്യ ഇപ്പോഴും തയ്യാറാണെങ്കിലും ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള സമ്മതം മാത്രമാണ് ഇനി ആവശ്യമുള്ളത്. സഊദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് അവരുടെ സ്ഥാപനം വഴി അപേക്ഷ നല്‍കാനുള്ള സൗകര്യം അതിന്റെ വെബ്സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. പലരും ഇതില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.
അതേ സമയം കുവൈത്തും യുഎഇയും ഇന്ത്യയിലേക്ക് വിമാനസര്‍വീസ് നടത്താന്‍ തയ്യാറായിട്ടും കേന്ദ്രം അനുമതി നല്‍കാത്തതിലും പ്രവാസികള്‍ക്കിയില്‍ കടുത്ത
പ്രതിഷേധത്തിലാണ്. ലോക് ഡൗണിന്റെ ഓരോ ദിവസവും പിന്നിടുമ്പോള്‍ ലേബര്‍ ക്യാമ്പുകളിലും കഴിയുന്ന ആയിരങ്ങള്‍ക്കിടയില്‍ വൈറസ് വ്യാപനത്തിലുള്ള സാധ്യതയേറുകയാണ്.

സാധാരണക്കാരായ തൊഴിലാളികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസി മലയാളികളില്‍ 50 ശതമാനവും. ലേബര്‍ ക്യാമ്പുകളിലും ഒറ്റമുറി പങ്കിട്ടും കഴിയുന്ന ഇവരില്‍ ലോക് ഡൗണിന്റെ ഓരോ ദിവസവും പിന്നിടുമ്പോള്‍ വൈറസ് പടരാനുള്ള സാധ്യതയേറുകയാണ്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുയാണവര്‍.

അതിനിടെ കൊവിഡ് ഭീഷണി മൂലം പ്രവാസി മലയാളികളില്‍ അന്‍പതിനായിരം മുതല്‍ ഒരു ലക്ഷം വരെ ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. ആഗോള സാമ്പത്തിക മാന്ദ്യവും നിതാഖാത്തും മൂലം നിരവധി പ്രവാസികള്‍ നാട്ടിലേക്ക് പലകാലങ്ങളായി തിരിച്ചെത്തിയിരുന്നു. പക്ഷെ അതിലും വലുതായിരിക്കും കൊവിഡ് ഭീഷണി ഉണ്ടാക്കുന്ന പ്രതിസന്ധിയെന്നാണ് വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  10 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  10 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  10 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  10 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  10 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  10 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  10 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  10 days ago