പ്രകൃതിക്ക് കുടയൊരുക്കി പരിസ്ഥിതി ദിനാചരണം
ചവറ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ വൃക്ഷത്തൈ വിതരണം ചെയ്തും നട്ടും ശുചീകരണം നടത്തിയും ദിനാചരണം നടത്തി.
യുവജനതാദള്‍ (എന്‍.ജെ.ഡി) നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തത്തില്‍ 'ഭൂമിക്കൊരു കുട'എന്ന ആശയത്തില്‍ സൗജന്യമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം തസ്‌ലീം തേവലക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വിപിന്‍ പതാരം, ജതിന്‍, മാനുവല്‍ കോയിവിള, മെല്‍വിന്‍ ജോന്‍സന്‍, റാള്‍ഫിന്‍, അല്‍ത്താഫ്, ഷാംരാജ്, ഷാഫി സംസാരിച്ചു.
കരുനാഗപ്പള്ളി: കുലശേഖരപുരം നീലികുളം സമൃദ്ധി ഗ്രന്ഥശാല ആന്‍ഡ് വായനശാല വനംവകുപ്പിന്റെ സഹകരണത്തോടെ അഞ്ഞൂറില്‍പരം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എന്‍. രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന പരിസ്ഥിതി ദിനാചരണം സംസ്ഥാന വനമിത്ര അവാര്‍ഡ് ജേതാവ് സുമന്‍ജിത്ത് മിഷ ഉദ്ഘാടനം ചെയ്തു. നീലികുളം സദാനന്ദന്‍, ഗോപകുമാര്‍, ഗോപിനാഥന്‍, അനില്‍കുമാര്‍, പ്രകാശ്, ഹസ്സന്‍കുട്ടി സംസാരിച്ചു.
പ്രസൂണ്‍, ശ്രീപ്രകാശ്, സന്തോഷ്, ബീന വിക്രമന്‍, യൂസുഫ്, ഐഷാ കുഞ്ഞ് എന്നിവര്‍ പരിസ്ഥിതിഗാനം ആലപിച്ചു.
കൊല്ലം: നാഷനല്‍ മുസ്‌ലിം യൂത്ത് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീല്‍ നടത്തി.
ഫാദര്‍ സുഗുണ്‍ ലിയോണ്‍ ഉദ്ഘാടനം നടത്തി. നാഷനല്‍ മുസ്‌ലിം കൗണ്‍സില്‍ (എന്‍.എം.സി) സംസ്ഥാന പ്രസിഡന്റ് എ. റഹിംകുട്ടി, കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം കോയിവിള രാമചന്ദ്രന്‍, എന്‍.എം.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ.എം അസ്‌ലം, ഗീതാകൃഷ്ണന്‍, പെരിനാട് ഗോപാലകൃഷ്ണന്‍, വര്‍ഗ്ഗീസ്, എം. താജുദീന്‍, പി.ജെ മുരളീധരന്‍ നായര്‍, എ. ജെങ്കിഷ്ഖാന്‍, എം. താജുദീന്‍, മുഖത്തല ഗോപിനാഥന്‍ നായര്‍, എം. ചന്ദ്രന്‍പിള്ള, അബ്ദുല്‍ ഖാദര്‍, ജി. വിനോദ്, രാജേഷ് കോയിക്കല്‍, എന്‍. ദേവരാജന്‍, കിളികൊല്ലൂര്‍ തുളസി, അലി അക്ബര്‍, എ. സഫിയാബീവി, എ. മുതാംസ് ബീഗം, റംലത്ത് ബീവി, നൂര്‍ജഹാന്‍ നിസാം, എ. ഷാഹിദ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."