ബഷീര്‍ അനുസ്മരണം ഇന്ന്
ചാലിയം: വൈക്കം മുഹമ്മദ് ബഷീറിന്റെ 22-ാം ചരമവാര്‍ഷികം ചാലിയം ഗവ. ഫിഷറീസ് എല്‍.പി സ്‌കൂളില്‍ ഇന്നു നടക്കും. രാവിലെ 10.30ന് ആര്‍ടിസ്റ്റ് രാജന്‍ കടലുണ്ടി കഥാപാത്രങ്ങളെ വരച്ച് ഉദ്ഘാടനം ചെയ്യും.
ബഷീറിന്റെ ജീവിത ചരിത്ര ഡോക്യുമെന്ററി പ്രദര്‍ശനം, അനുസ്മരണ പ്രഭാഷണം, പുസ്തകങ്ങള്‍, പുരസ്‌കാരങ്ങള്‍, പ്രധാന കഥാപാത്രങ്ങളായുള്ള വിദ്യാര്‍ഥികളുടെ ദൃശ്യാവിഷ്‌കാരം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.
മേയര്‍ക്ക് അഴിമതി വിരുദ്ധ മുന്നണിയുടെ പിന്തുണ
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനു മുഴുവന്‍ പിന്തുണയും സഹകരണവും നല്‍കാന്‍ അഴിമതി വിരുദ്ധ ജനകീയ മുന്നണി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. അഴിമതിക്കെതിരേ നിലപാടെടുക്കുന്ന മേയര്‍ക്കു ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരും രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും പിന്തുണ നല്‍കണമെന്നു യോഗം അഭ്യര്‍ഥിച്ചു.
മുന്നണി ചെയര്‍പേഴ്‌സന്‍ അഡ്വ. കെ. ആനന്ദകനകം അധ്യക്ഷയായി. കെ.പി വിജയകുമാര്‍, ടി. പ്രവീണ്‍കുമാര്‍, പി.ടി ജോണ്‍, ഇ. സക്കീന, കെ.ടി അര്‍ഷദ് ഹുസൈന്‍, ജലീല്‍ തടമ്പാട്ടുതാഴം, കെ.പി സത്യകൃഷ്ണന്‍, പി. അംബിക ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."