HOME
DETAILS
MAL
കുട്ടികള്‍ ജനിക്കുന്നതും കൊവിഡ് ബാധയോടെ
backup
April 10 2020 | 02:04 AM
ബെയ്ജിങ്: ഗര്‍ഭിണികളായ സ്ത്രീകള്‍ക്കു കൊവിഡ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് രോഗം പകരുമെന്നു കണ്ടെത്തല്‍. ചൈനയില്‍ ഇത്തരത്തില്‍ നാലു നവജാത ശിശുക്കള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. യൂനിവേഴ്സിറ്റി ഓഫ് വുഹാനിലെ വിദഗ്ധര്‍ നടത്തിയ പഠനത്തില്‍, ഗര്‍ഭിണികളില്‍നിന്നു ഗര്‍ഭസ്ഥ ശിശുക്കള്‍ക്കു കൊവിഡ് പകരുമെന്നു വ്യക്തമാക്കുന്നുണ്ട്.
ഇത്തരത്തില്‍ ജനിച്ച നാലു കുട്ടികളില്‍ മൂന്നുപേരുടെ മാതാക്കള്‍ക്കും പ്രസവത്തിനു തൊട്ടുമുന്‍പു മാത്രമാണ് കൊവിഡ് ലക്ഷണങ്ങള്‍ കാണപ്പെട്ടിരുന്നത്. എന്നാല്‍, ഇത്തരത്തില്‍ ജനിച്ച കുട്ടികള്‍ക്കു രോഗം ഗുരുതരമായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."