ഇന്നലെയും പിടിച്ചെടുത്തു 1,450 വാഹനങ്ങള്‍
തിരുവനന്തപുരം: നിരോധനം ലംഘിച്ച് യാത്ര ചെയ്യുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കരുതെന്നും പിഴയീടാക്കിയാല്‍ മതിയെന്നുമുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം കാറ്റില്‍ പറത്തി പൊലിസ്. നിരോധനം ലംഘിച്ചതിന് ഇന്നലെ സംസ്ഥാനത്തൊട്ടാകെ 1,450 വാഹനങ്ങളാണ് പിടികൂടിയതെന്ന് പൊലിസ് ഔദ്യോഗികമായി നല്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന പൊലിസ് നടപടിക്കെതിരേ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്. പിഴ ഈടാക്കിയാല്‍ മാത്രം മതിയെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആണ് വ്യക്തമാക്കിയത്.
അതിനിടെ പിടിച്ചെടുത്ത വാഹനങ്ങള്‍ കാരണം പല സ്റ്റേഷന് പരിസരവും നിറഞ്ഞിരിക്കുകയാണ്. ഇത് പൊലിസിനും തലവേദനയാകുന്നുണ്ട്.
നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2,206 പേര്‍ക്കെതിരേ കേസുമെടുത്തിട്ടുണ്ട്. 2,166 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."