ഓട്ടോ ഡ്രൈവറുടെ മരണം: പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
ഉരുവച്ചാല്‍: മാലൂരില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കരിങ്കല്‍ ക്വാറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. പേരാവൂര്‍ സി.ഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ മാലൂര്‍ എസ്.ഐ ഷീജുവാണ് കേസ് അന്വേഷണം നടത്തുന്നത്. നിട്ടാറമ്പിലെ കരിയട്ടയില്‍ വീട്ടില്‍ കോരമ്പത്ത് സജീഷിനെ (28) കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാലൂര്‍ തൃക്കടാരിപ്പൊയില്‍ ടൗണില്‍ നിന്നു ഓട്ടോയോടിക്കുന്ന സജീഷിനെയാണ് ചിത്രവട്ടം കൂവ്വക്കരയിലെ കരിങ്കല്‍ ക്വാറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഓട്ടം കഴിഞ്ഞ് സജീഷ് വീട്ടിലെത്താതെ വന്നതോടെ ബന്ധുക്കള്‍ സജീഷിനെ കാണാനില്ലെന്ന് കാണിച്ചു മാലൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ബന്ധുക്കളും പൊലിസും തെരച്ചല്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കരിങ്കല്‍ ക്വാറിയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നു പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം ഇന്നലെ രാത്രിയോടെ സംസ്കരിച്ചിരുന്നു. ക്വാറിയിലേക്ക് വീണു മരിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മരിക്കാനുള്ള കാരണമാണ് പൊലിസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."