പാരമ്പര്യ വിത്തിനങ്ങളുടെ സംരക്ഷണം: 25 ഏക്കറില്‍ നെല്‍കൃഷിയിറക്കുന്നു
കല്‍പ്പറ്റ: പാരമ്പര്യ നെല്‍വിത്തിനങ്ങളുടെ സംരക്ഷണത്തിനായി ജില്ലയില്‍ 25 ഏക്കറില്‍ നഞ്ചകൃഷിയിറക്കുന്നതിന് സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് കെ. കുഞ്ഞികൃഷ്ണ്‍, സെക്രട്ടറി പി.കെ ദാസപ്പന്‍, എം.ജി ജേക്കബ്, സി. മുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഘം അംഗങ്ങളടക്കം തെരഞ്ഞെടുത്ത കര്‍ഷകര്‍ മുഖേനയാണ് തനത് നെല്‍വിത്തിനങ്ങള്‍ ഉപയോഗിച്ച് കൃഷി നടത്തുക. ഡോ. എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണ നിലയം, അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം എന്നിവിടങ്ങളില്‍നിന്ന് ശേഖരിക്കുന്ന നെല്‍വിത്തുകള്‍ സംഘം കര്‍ഷകര്‍ക്കും ലഭ്യമാക്കും. വിദഗ്ധരുടെ മാര്‍ഗനിര്‍ദേശവും വിവിധ ഏജന്‍സികള്‍ അനുവദിക്കുന്ന ആനുകൂല്യങ്ങളും ഉറപ്പുവരുത്തും. ഹരിതകേരളം പദ്ധതി സഹകരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നെല്‍കൃഷി നടത്തുന്നത്. നെല്‍വിത്തുകളുടെ വിതരണം ഈ മാസം ഒമ്പതിന് വൈകിട്ട് മൂന്നിന് പൂതാടി ചെറുകുന്ന് പകല്‍വീട്ടില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കൂടുതല്‍ തുകയുടെ ഓഹരിയെടുത്തവരെയും എ ക്ലാസ് അംഗങ്ങളുടെ മക്കളിലും പേരക്കുട്ടികളിലും എസ്.എസ്.എല്‍സി, പ്ലസ്ടു, മെഡിസിന്‍, എന്‍ജിനീയറിംഗ്, സിവില്‍ സര്‍വിസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിവരെയും കാഷ് അവാര്‍ഡും ഫലകവും നല്‍കി ആദരിക്കുമെന്നും സംഘം ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."