മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍
മാനന്തവാടി: തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ മയക്ക് മരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍.
കോഴിക്കോട് പുതിയറ മാണിക്കോത്ത് വീട്ടില്‍ എം സുദീപ് (33) ആണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ എക്സൈസും ചെക്ക്പോസ്റ്റ് അധികൃതരും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കര്‍ണാടക ആര്.ടി.സി ബസിലെ യാത്രക്കാരനായിരുന്ന ഇയാളില്‍ നിന്ന് 695 മയക്കുമരുന്ന് ഗുളികകള്‍ കണ്ടെടുത്തു.
കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി നാര്‍ക്കോട്ടിക് ഡ്രഗ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ട്രഡാമോള്‍ അടങ്ങിയ സ്പാസ്മൊ പ്രോക്സി വോണ്‍ പ്ലസ്, പീവോണ്‍ സ്പാസ് പ്ലസ് എന്നീ വിഭാഗത്തിലെ 695 ഗുളികകളാണ് പിടിച്ചെടുത്തത്. കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന വില്‍പ്പന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണിയാണ് പിടിയിലായ സുദീപ്.
കച്ചവടകേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ക്കിടയില്‍ ഈ ഗുളികകള്‍ ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ടെന്നും മൈസൂരു, ബാംഗ്ലൂര്‍ നഗരങ്ങളില്‍ നിന്നും രഹസ്യമായി വാങ്ങിക്കുന്ന ഗുളികകള്‍ അമിത വിലയില്‍ കോഴിക്കോട് നഗരത്തിലെ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വില്‍പ്പന നടത്താറുണ്ടെന്നും ഇയാള്‍ എക്സൈസ് സംഘത്തോട് പറഞ്ഞു.
എന്‍.ഡി.പി.എസ് നിയമപ്രകാരമം അറസ്റ്റ് ചെയ്ത പ്രതിയെ മാനന്തവാടി ജെ.എഫ്.സി.എം 2 കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ സുനിലിനൊപ്പം പ്രിവന്റീവ് ഓഫിസര്‍ കെ.വി ഷാജിമോന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.കെ അജയകുമാര്‍, പ്രിന്‍സ്, അജേഷ് വിജയന്, മന്‍സൂര്‍ അലി, സനൂപ്, അനുദാസ്, അമല്‍ തോമസ്, എക്സൈസ്ഡ്രൈവര്‍ രമേശ് ബാബു എന്നിവരും തോല്‍പ്പെട്ടി ചെക്ക്പോസ്റ്റ് അധികൃതരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."