കേരളം ഭരിക്കുന്നത് ജനങ്ങള്‍ ആഗ്രഹിച്ച മുഖ്യമന്ത്രി
കല്‍പ്പറ്റ: കേരളം ഭരിക്കുന്നത് ജനങ്ങള്‍ ആഗ്രഹിച്ച മുഖ്യമന്ത്രിയാണന്ന് സി.കെ ശശീന്ദ്രന് എം.എല്‍.എ പറഞ്ഞു. ആര്.എസ്.പി ലെനിസ്റ്റ് ജില്ലാ കമ്മിറ്റി നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഒരു മാസം പിന്നിട്ടപ്പോള്‍ അടിസ്ഥാന വിഭാഗത്തിന് വന്‍ പ്രതീക്ഷ നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സമസ്ത മേഖലകളിലും സാധാരണക്കാര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയംഗം പൂവച്ചല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബെന്നി ചെറിയാന് അധ്യക്ഷനായി. ആര്.വൈ.എഫ് ലെനിസ്റ്റ് ജില്ലാ സെക്രട്ടറി ബിജു റാട്ടക്കൊല്ലി, യു.ടി.യു.ടി ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് മാത്യു, ഐക്യ കര്‍ഷക സംഘം ജില്ലാ സെക്രട്ടറി കെ കുഞ്ഞിക്കണ്ണന്, ഐക്യ മഹിളാ സംഘം ജില്ലാ സെക്രട്ടറി സജിത ജയന്, യു.ടി.യു.സി ജില്ലാ പ്രസിഡന്റ് കാഞ്ഞായി മമ്മൂട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."