HOME
DETAILS

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് പിഴ

  
backup
April 11 2020 | 04:04 AM

%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d-%e0%b4%a7%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d

 

ഭുവനേശ്വര്‍: കൊവിഡ് -19 വൈറസ് ബാധയെ നേരിടാന്‍ മാസ്‌ക് നിര്‍ബന്ധമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനങ്ങള്‍. കര്‍ശന ശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ ഓര്‍ഡിനന്‍സ് ഇറക്കിയും ഉത്തരവുകളിറക്കിയും രോഗം പടരാതിരിക്കാന്‍ കര്‍ശന നിരീക്ഷണത്തിലേക്ക് കടന്നിരിക്കുകയാണ് ചില സംസ്ഥാന സര്‍ക്കാരുകള്‍.
മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് 200 രൂപ പിഴയീടാക്കാന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സാണ് ഇന്നലെ ഒഡിഷ സര്‍ക്കാര്‍ ഇറക്കിയത്. ഒരിക്കല്‍ പിഴ ഈടാക്കിയതിന് ശേഷം വീണ്ടും മാസ്‌ക് ഇല്ലാതെ പിടിക്കപ്പെട്ടാലും ഇതേതുക തന്നെ അടയ്‌ക്കേണ്ടി വരും. എന്നാല്‍, തുടര്‍ന്നും ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ 500 രൂപ വരെ വര്‍ധിക്കുമെന്ന് ഒഡിഷ ചീഫ് സെക്രട്ടറി അസിത് കുമാര്‍ ത്രിപാഠി പറഞ്ഞു. കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നതിനാലും ജനങ്ങള്‍ മുന്‍കരുതല്‍ ഒന്നും സ്വീകരിക്കാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലുമാണ് ഈ ഓര്‍ഡിനന്‍സ് കൊണ്ടു വന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിനെ ഇനി ഒരു കുറ്റകൃത്യമായി കാണാനാണ് തീരുമാനം.
അതേസമയം, പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കാതിരുന്നാല്‍ പിഴയും ആറുമാസം തടവും നേരിടേണ്ടി വരുമെന്ന് ഡല്‍ഹി സര്‍ക്കാരും ഉത്തരവിറക്കി. ഇതിന് പിന്നാലെ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 32 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. പുറത്തിറങ്ങുന്നവര്‍ കാറിലായാലും മാസ്‌ക് ധരിക്കണമെന്നാണ് ചീഫ് സെക്രട്ടറി വിജയദേവിന്റെ ഉത്തരവ്. ജോലി സ്ഥലത്തും ഓഫിസുകളിലും മീറ്റിങ്ങുകളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് മാസ്‌കുകളോ വീട്ടില്‍ തയാറാക്കുന്ന കഴുകി ഉപയോഗിക്കാവുന്ന മാസ്‌കുകളോ ധരിക്കാം. മാസ്‌ക് ധരിച്ച് പുറത്തിറങ്ങണമെന്ന് പഞ്ചാബ് സര്‍ക്കാരും ഉത്തരവിറക്കി. വൃത്തിയുള്ള തുണികൊണ്ട് മുഖം മറയ്ക്കാനും അനുവദിക്കും.
മുംബൈയാണ് ഈ നിര്‍ദ്ദേശം നല്‍കിയ മറ്റൊരു നഗരം. രോഗബാധിതരുടെ എണ്ണം കൂടിയതയോടെ പൂനെയും നാസിക്കും നാഗ്പൂരും മുഖാവരണം നിര്‍ബന്ധമാക്കി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ചണ്ഡിഗഡ്, ജമ്മുകശ്മിര്‍ എന്നിവിടങ്ങളിലും പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. സംസ്ഥാനത്തെ എല്ലാ നഗര മേഖലകളിലും കാര്‍ഷിക വിപണികളിലും മുഖാവരണം ധരിക്കണമെന്നാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  8 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  4 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 hours ago