HOME
DETAILS
MAL
ആളൂരിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി നോട്ടിസ്
backup
June 07 2018 | 20:06 PM
കൊച്ചി: എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ അഭിഭാഷകനായ ബി.എ. ആളൂരിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി നോട്ടിസ് നല്കി. പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ വിധി പറഞ്ഞ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്കെതിരേ മോശമായ പരാമര്‍ശം നടത്തിയെന്നാണ് ആളൂരിനെതിരായ പരാതി. പ്രതിഭാഗത്തിന്റെ അഭിഭാഷകനായിരുന്നു ആളൂര്‍. അതേ സമയം തനിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ റദ്ദാക്കാന്‍ ആളൂര്‍ ഹരജി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."