കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം അടക്കം ചെയ്യാന്‍ ശ്മശാനങ്ങളിലൊന്ന് വിട്ടുനല്‍കുമെന്ന് ഡല്‍ഹി വഖഫ് ബോര്‍ഡ്
ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ മൃതദേഹം അടക്കം ചെയ്യാന്‍ തങ്ങളുടെ ശ്മശാനങ്ങളിലൊന്ന് വിട്ടുനല്‍കുമെന്ന് ഡല്‍ഹി വഖഫ് ബോര്‍ഡ്. പലയിടങ്ങളിലും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്ന കാര്യത്തിലെ പ്രതിസന്ധി പരിഗണിച്ചാണ് തീരുമാനം.
'കൊവിഡ് വ്യാപനം കാരണം വളരെ ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് നിങ്ങള്‍ക്കറിയാം. ദിവസേന നിരവധി ബുദ്ധിമുട്ടുകള്‍ ഉയര്‍ന്നുവരുന്നു. കൊവിഡ് 19 ഇരകളുടെ അന്ത്യകര്‍മങ്ങള്‍ നടത്തുക എന്നത് ഒരു പ്രധാന പ്രശ്നമാണ്. കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം അടക്കം ചെയ്യാന്‍ ഡല്‍ഹിയിലെ പലരും വിസമ്മതിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ഇത് വളരെ ദു:ഖകരമാണ്-ഡല്‍ഹി വഖഫ് ബോര്‍ഡ് സി.ഇ.ഒ എസ്.എം അലി ഡല്‍ഹി സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു.
കൊവിഡ് 19 ഇരകളുടെ അന്ത്യകര്‍മങ്ങള്‍ക്കായി ഡല്‍ഹി വഖഫ് ബോര്‍ഡ് അതിന്റെ ശ്മശാനങ്ങളിലൊന്ന് വിട്ടുനല്‍കുന്നു. മില്ലേനിയം പാര്‍ക്കിനടുത്തുള്ള റിങ് റോഡിലെ ജദിദി ഖുറസ്താന് എന്ന ശ്മശാനം ഇതിനായി മാറ്റിവെക്കാം. കത്തില്‍ പറയുന്നു.
പലയിടങ്ങളിലും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം അടക്കം ചെയ്യാന്‍ ആളുകള്‍ വിസമ്മതിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച പഞ്ചാബിലെ ജലന്ധറില്‍ കൊവിഡ് -19 നെത്തുടര്‍ന്ന് മരിച്ച വ്യക്തിയുടെ ശവസംസ്ക്കാരം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് 60 പേര്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."