പി.കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കും: കേരള കോണ്‍ഗ്രസ് (എം)
മങ്കട: മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നു ജനവിധി തേടുന്ന സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിനായി ശക്തമായ പ്രവര്‍ത്തനം നടത്താന്‍ കേരള കോണ്‍ഗ്രസ് (എം) മങ്കട, പെരിന്തല്‍മണ്ണ നിയോജക മണ്ഡലങ്ങളുടെ സംയുക്ത കണ്വന്ഷന് തീരുമാനിച്ചു. നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വാര്‍ഡുകളിലും പാര്‍ട്ടി ചെയര്മാന് കെ.എം മാണിയുടെ പേരില്‍ കുഞ്ഞാലിക്കുട്ടിക്ക് വോട്ടഭ്യര്‍ഥിച്ചു കൊണ്ടു ലഘുലേഖ വിതരണവും പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുടുംബ യോഗങ്ങളും ഭവന സന്ദര്‍ശനവും നടത്തും.
മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍ വാഹന പ്രചരണ പരിപാടി സംഘടിപ്പിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താനി മുഖ്യപ്രഭാഷണം നടത്തി. പി.വി ജോണി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഉമ്മര്‍ അറക്കല്‍, അമീര്‍ പാതാരി, കെ.വി ജോര്‍ജ് ചിറത്തലയാട്ട്, കെ.എം ഇഗ്നേഷ്യസ്, ജോസഫ് കുട്ടി കൂത്രപ്പള്ളി, സതീഷ് വര്‍ഗ്ഗീസ്, തോമസ് കൊക്കപ്പുഴ, പി.ഡി തോമസ്, റോയ് ജോസ്ഫ്, എം.എം ഫിലിപ്പ്, ഷാനവാസ്, ജോസ് പി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."